---
title: "#bcoverlay | മഴക്കുശേഷം തുടങ്ങും; സംസ്ഥാനപാതയിലെ കുറ്റ്യാടി മുതൽ കക്കട്ടിൽ വരെ ബിസി ഓവർലേ - ടെൻഡർ പൂർത്തിയായി"
english_title: "#bcoverlay #afterrain #kuttiady #kakkatil #tender "
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/126169/bcoverlay-afterrain-kuttiady-kakkatil-tender"
published_at: "2023-06-30T16:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649eb27910349_kuttiady.jpg"
keywords: []
---

# #bcoverlay | മഴക്കുശേഷം തുടങ്ങും; സംസ്ഥാനപാതയിലെ കുറ്റ്യാടി മുതൽ കക്കട്ടിൽ വരെ ബിസി ഓവർലേ - ടെൻഡർ പൂർത്തിയായി

> **Lead Summary:** **കുറ്റ്യാടി: **സംസ്ഥാന പാതയിലെ കുറ്റ്യാടി മുതൽ കക്കട്ടിൽ വരെ ബിസി ഓവർലേ - ടെൻഡർ നടപടി പൂർത്തിയായി. മഴക്കുശേഷം നിർമ്മാണ പ്രവൃത്തി തുടങ്ങും. നിയോജകമണ്ഡലത്തിലെ പൊതുമരാമത്ത് വകുപ്പിന്റെ പ്രവർത്തികളുടെ പുരോഗതി വിലയിരുത്തുന്നതിന്റെ ഭാഗമായി വടകര റസ്റ്റ് ഹൗസിൽ കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎയുടെ അധ്യക്ഷതയിൽ മോണിറ്ററിങ് ടീമിൻറെ യോഗത്തിലാണ് തീരുമാനം.

## Article Content

**കുറ്റ്യാടി: **സംസ്ഥാന പാതയിലെ കുറ്റ്യാടി മുതൽ കക്കട്ടിൽ വരെ ബിസി ഓവർലേ - ടെൻഡർ നടപടി പൂർത്തിയായി. മഴക്കുശേഷം നിർമ്മാണ പ്രവൃത്തി തുടങ്ങും. നിയോജകമണ്ഡലത്തിലെ പൊതുമരാമത്ത് വകുപ്പിന്റെ പ്രവർത്തികളുടെ പുരോഗതി വിലയിരുത്തുന്നതിന്റെ ഭാഗമായി വടകര റസ്റ്റ് ഹൗസിൽ കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎയുടെ അധ്യക്ഷതയിൽ മോണിറ്ററിങ് ടീമിൻറെ യോഗത്തിലാണ് തീരുമാനം.

2014 വർഷത്തിലാണ് സംസ്ഥാനപാതയുടെ കുറ്റ്യാടി മുതൽ കക്കട്ടിൽ വരെയുള്ള ഭാഗങ്ങൾ ബിസി ഓവർലേ പ്രകാരം ഉപരിതല പുനരുദ്ധാരണം നടത്തിയത്. രണ്ട് ഘട്ടങ്ങളിലായി നടത്തുന്ന പ്രവർത്തികളിൽ ആദ്യ ഭാഗം ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റി ആണ് നിർവഹണം നടത്തുക.

രണ്ടാം ഭാഗം ബി കെ മുഹമ്മദ് കുഞ്ഞി എന്ന കരാറുകാരനാണ് ചെയ്യുക. രണ്ട് ഘട്ടങ്ങളിലായി ആകെ 5.50 കോടി രൂപയാണ് പൊതുമരാമത്ത് വകുപ്പ് പ്രവർത്തിക്കായി അനുവദിച്ചത്. മഴയ്ക്ക് ശേഷം പ്രവർത്തി ആരംഭിക്കും.

പൊതുമരാമത്ത് വിഭാഗം കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ വിനോദ് കുമാർ, റോഡ്സ് വിഭാഗം അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ നിധിൻ ലക്ഷ്മണൻ ,അസിസ്റ്റൻറ് എൻജിനീയർമാർ , വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയർ ,എന്നിവർ യോഗത്തിൽ പങ്കെടുത്തു.

മൊകേരി കോളേജിലെ 3 ക്ലാസ് മുറികളുടെ നിർമ്മാണം പൂർത്തിയായി. തിരുവള്ളൂർ ഗവൺമെൻറ് എം യു പി സ്കൂളിന്റെ പ്രവർത്തി ടെൻഡർ നടപടികളിൽ ആണെന്നും, പൈങ്ങോട്ടായി ഗവൺമെൻറ് യുപി സ്കൂളിൻറെ പ്രവർത്തി സാങ്കേതിക അനുമതിക്കായി തയ്യാറായെന്നും, 6.9 കോടി രൂപയുടെ വില്യാപ്പള്ളി ഐടിഐയുടെ കെട്ടിട നിർമ്മാണ പ്രവർത്തി പുരോഗതിയിൽ ആണെന്നും യോഗം വിലയിരുത്തി.

ഈ വർഷം ആകെ 10.50 കോടി രൂപയുടെ ഭരണാനുമതി ലഭിച്ച ആയഞ്ചേരി വില്യാപ്പള്ളി റോഡ് , എസ് മുക്ക് വള്ളിയാട് കോട്ടപ്പള്ളി റോഡ്, വട്ടോളി പാതിരിപ്പറ്റ റോഡ്,വില്യാപ്പള്ളി ചെമ്മരത്തൂർ റോഡ് എന്നീ പ്രവർത്തികളുടെ എസ്റ്റിമേറ്റ് സാങ്കേതിക അനുമതി ലഭ്യമാക്കുന്നതിനായി സമർപ്പിച്ചിട്ടുണ്ട് എന്നും,1.5 കോടി രൂപയുടെ നങ്ങീലണ്ടിമുക്ക് വളയന്നൂർ റോഡ് ഭരണാനുമതിക്കായി സർക്കാരിലേക്ക് സമർപ്പിച്ചതായും യോഗത്തിൽ അറിയിച്ചു.

തുടരനുമതികൾ കിട്ടുന്ന മുറയ്ക്ക് ,മഴക്കാലത്തിനുശേഷം പ്രവർത്തികൾ ആരംഭിക്കാൻ ആകുമെന്നും യോഗം വിലയിരുത്തി. കുറ്റ്യാടി ടൗൺ നവീകരണ പ്രവർത്തി അടിയന്തരമായി പൂർത്തിയാക്കണമെന്ന് യോഗത്തിൽ നിർദ്ദേശം നൽകി.

മുൻ കരാറുകാരൻ ബഹു ഹൈക്കോടതിയിൽ കേസ് കൊടുത്തതിനെ തുടർന്നുണ്ടായ നടപടിക്രമങ്ങളാണ് കാവിൽ തീക്കുനി കുറ്റ്യാടി റോഡ് പ്രവൃത്തി ആരംഭിക്കാൻ വൈകിയതെന്നും, മഴ മാറിയാൽ പ്രവർത്തി പുനരാംരംഭിച്ച് , സമയബന്ധിതമായി പൂർത്തിയാക്കാൻ സാധിക്കും എന്നും അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/126169/bcoverlay-afterrain-kuttiady-kakkatil-tender)