---
title: "#service | ദേവിയേടത്തി പടിയിറങ്ങി ; സ്തുത്യർഹമായ സേവനത്തിന് സ്നേഹാദരം നൽകി നാട്ടുകാർ "
english_title: "#devi ettathi #service #tribute #came down steps # people love "
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/126659/devi-ettathi-service-tribute-came-down-steps-people-love"
published_at: "2023-07-02T11:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a11aa78b60a_devi.jpg"
keywords: []
---

# #service | ദേവിയേടത്തി പടിയിറങ്ങി ; സ്തുത്യർഹമായ സേവനത്തിന് സ്നേഹാദരം നൽകി നാട്ടുകാർ 

> **Lead Summary:** **കുറ്റ്യാടി:[ **[ ]കുറ്റ്യാടിക്കാർക്ക് ഏറെ പ്രിയപ്പെട്ടവളാണ് ദേവി ഏടത്തി. വർഷങ്ങൾ നീണ്ട അവരുടെ സർവ്വീസിൽ നിന്നുള്ള പടിയിറക്കം ആഘോഷമാക്കി നാട്ടുകാർ.

## Article Content

**കുറ്റ്യാടി:[ **[ ]കുറ്റ്യാടിക്കാർക്ക് ഏറെ പ്രിയപ്പെട്ടവളാണ് ദേവി ഏടത്തി. വർഷങ്ങൾ നീണ്ട അവരുടെ സർവ്വീസിൽ നിന്നുള്ള പടിയിറക്കം ആഘോഷമാക്കി നാട്ടുകാർ.

മരുതോങ്കര പ്രാഥമികാരോഗ്യകേന്ദ്രത്തിൽ നിന്നു ഇരുപത് വർഷത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം വെള്ളിയാഴ്ച സർവ്വീസിൽ നിന്നും വിരമിച്ച കുറ്റ്യാടി അരിയരച്ചാൻകണ്ടി ദേവിയ്ക്കാണ് നാട്ടുകാർ ഊഷ്മളമായ ആദരം നൽകിയത്.

കുറ്റ്യാടി സൗഹൃദക്കൂട്ടത്തിന്റെ ഉപഹാരം ശ്രീജേഷ് ഊരത്ത് എ.കെ.ദേവിയ്ക്ക് കൈമാറി. നൗഷാദ് കോവിലത്ത്. ജി.കെ.വരുൺ കുമാർ, പി.പി.ദിനേശൻ, അനുജ് ലാൽ, എസ്.എസ്.അമൽ കൃഷ്ണ, എ.കെ.ഷംസീർ, എ.കെ.വിജീഷ്, പി.പി.ആലിക്കുട്ടി, കെ പി.കരുണൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/126659/devi-ettathi-service-tribute-came-down-steps-people-love)