---
title: "#roadissue | റോഡിൻ്റെ ശോചനീയാവസ്ഥ; കുറ്റ്യാടിയിൽ വ്യാപാരികൾ വാഴ നട്ട് പ്രതിഷേധിച്ചു"
english_title: "#roadissue #Traders #protest #kuttiadi "
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/127385/roadissue-traders-protest-kuttiadi"
published_at: "2023-07-04T15:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a3f11d8c0e1_road_.jpg"
keywords: []
---

# #roadissue | റോഡിൻ്റെ ശോചനീയാവസ്ഥ; കുറ്റ്യാടിയിൽ വ്യാപാരികൾ വാഴ നട്ട് പ്രതിഷേധിച്ചു

> **Lead Summary:** **കുറ്റ്യാടി: [**കുറ്റ്യാടി- തൊട്ടിൽപ്പാലം റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതിൽ കുറ്റ്യാടി ടൗണിലെ വ്യാപാരികൾ പ്രതിഷേധിച്ചു. റോഡിലെ കുഴിയിൽ വാഴ വച്ച് കൊണ്ടാണ് പ്രതിഷേധിച്ചത്. ഒന്നര വർഷത്തോളം ആയി റോഡ് നഗര വികസനത്തിൻ്റെ ഭാഗമായി പൊളിച്ചിട്ടിരിക്കുകയാണ്.

## Article Content

**കുറ്റ്യാടി: [**കുറ്റ്യാടി- തൊട്ടിൽപ്പാലം റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതിൽ കുറ്റ്യാടി ടൗണിലെ വ്യാപാരികൾ പ്രതിഷേധിച്ചു. റോഡിലെ കുഴിയിൽ വാഴ വച്ച് കൊണ്ടാണ് പ്രതിഷേധിച്ചത്. ഒന്നര വർഷത്തോളം ആയി റോഡ് നഗര വികസനത്തിൻ്റെ ഭാഗമായി പൊളിച്ചിട്ടിരിക്കുകയാണ്.

ഇരുചക്ര വാഹനങ്ങൾ അടക്കം, കുഴികളിൽ വീഴുന്ന വാഹനങ്ങളുടെ എണ്ണം നിത്യേന വർദ്ധിച്ചു വരികയാണ്. നിരവധി തവണ ഈ ദുരവസ്ഥ അധികാരികളുടെ ശ്രദ്ധയിൽപെടുത്തിയെങ്കിലും ഇതുവരെ പരിഹാരമായില്ല.

ഈ സാഹചര്യത്തിലാണ് നയീം കണ്ണോത്തിൻ്റെ നേതൃത്വത്തിൽ വ്യാപാരികൾ പ്രതിഷേധിച്ചത്. ഈ അവസ്ഥ ഇനിയും തുടരുകയാണെങ്കിൽ വ്യാപാരികളുടെയും നാട്ടുകാരുടെയും വാഹന ഉടമകളുടെയും പ്രതിഷേധം ശക്തമാക്കുമെന്ന് വ്യാപാരികൾ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/127385/roadissue-traders-protest-kuttiadi)