---
title: "#road | വേളം പഞ്ചായത്തിലെ നാരായണികുന്ന് കോളനി റോഡ് നാടിന് സമർപ്പിച്ചു"
english_title: "#road #inaguration #narayanikunn #velam "
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/127397/road-inaguration-narayanikunn-velam"
published_at: "2023-07-04T16:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a3f77b1b134_road_2.jpg"
keywords: []
---

# #road | വേളം പഞ്ചായത്തിലെ നാരായണികുന്ന് കോളനി റോഡ് നാടിന് സമർപ്പിച്ചു

> **Lead Summary:** **വേളം:[ ** വേളം പഞ്ചായത്തിലെ നാരായണികുന്ന് പട്ടികജാതി കോളനി റോഡ് നാടിന് സമർപ്പിച്ചു . ഒപ്പം കോളനിയിലെ 20 വീടുകളുടെ അതിരുകൾ വേർതിരിച്ച് നിർമിച്ച കൈയാലയും ഉദ്ഘാടനം ചെയ്തു.

## Article Content

**വേളം:[ ** വേളം പഞ്ചായത്തിലെ നാരായണികുന്ന് പട്ടികജാതി കോളനി റോഡ് നാടിന് സമർപ്പിച്ചു . ഒപ്പം കോളനിയിലെ 20 വീടുകളുടെ അതിരുകൾ വേർതിരിച്ച് നിർമിച്ച കൈയാലയും ഉദ്ഘാടനം ചെയ്തു.

ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ 13 ലക്ഷം റോഡിനും 13 ലക്ഷം കൈയാല നിർമാണത്തിനുമായി ചെലവഴിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ പി സുരേന്ദ്രൻ പദ്ധതികൾ ഉദ്ഘാടനം ചെയ്തു

പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ സി ബാബു അധ്യക്ഷനായി.ടി വി മനോജൻ, വി കെ അബ്ദുല്ല കെ രഞ്ജിത്ത്, ശശി എന്നിവർ സംസാരിച്ചു. സുമ മലയിൽ സ്വാഗതം പറഞ്ഞു

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/127397/road-inaguration-narayanikunn-velam)