---
title: "#kuttiadi| മജീദും സുഹറയും പാത്തുമ്മയും നാരായണിയും ഒരേ വേദിയിലെത്തിയത് കൗതുകമായി"
english_title: "#curious #majeed #suhara #pathumma #narayani  #instage #kuttiadi "
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/127725/curious-majeed-suhara-pathumma-narayani-instage-kuttiadi"
published_at: "2023-07-05T17:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a5642288515_basheer_1.jpg"
keywords: []
---

# #kuttiadi| മജീദും സുഹറയും പാത്തുമ്മയും നാരായണിയും ഒരേ വേദിയിലെത്തിയത് കൗതുകമായി

> **Lead Summary:** **കുറ്റ്യാടി :** **[** ബാല്യകാല സഖിയിലെ സുഹറയും മജീദും , ആട് വളർത്തിയ പാത്തുമ്മയും , മതിലുകളിലെ നാരായണിയും ഒരേ വേദിയിൽ ഒന്നിച്ചെത്തിയപ്പോൾ കൗതുകക്കാഴ്ചയായി. കുറ്റ്യാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ ബഷീർ ദിനാചരണത്തിന്റെ ഭാഗമായാണ് ബഷീർ കഥാപാത്രങ്ങൾ വേദിയിലെത്തിയത്.

## Article Content

**കുറ്റ്യാടി :** **[** ബാല്യകാല സഖിയിലെ സുഹറയും മജീദും , ആട് വളർത്തിയ പാത്തുമ്മയും , മതിലുകളിലെ നാരായണിയും ഒരേ വേദിയിൽ ഒന്നിച്ചെത്തിയപ്പോൾ കൗതുകക്കാഴ്ചയായി. കുറ്റ്യാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ ബഷീർ ദിനാചരണത്തിന്റെ ഭാഗമായാണ് ബഷീർ കഥാപാത്രങ്ങൾ വേദിയിലെത്തിയത്.

കുഞ്ഞു പാത്തുമ്മ, മജീദ് ,സുഹറ, നാരായണി, ജമീല, നിസാർ അഹമദ്, സൈനബ എന്നിവരോടൊപ്പം കഥാകൃത്ത് ബഷീറും വേദിയിൽ ഒന്നിച്ചു. സ്കൂളിലെ വി വിൻ ക്ലബിന്റെ നേതൃത്വത്തിലാണ് ബഷീർ ദിനം ആകാശ മിഠായി ദൃശ്യാവിഷ്കാരമൊരുക്കിയത്. ഹെഡ് മാസ്റ്റർ പി.എം അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. പി.കെ സുനിത അധ്യക്ഷത വഹിച്ചു. ബഷീർ കെ, മോഹനൻ എ എം സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/127725/curious-majeed-suhara-pathumma-narayani-instage-kuttiadi)