---
title: "#kuttiadi| ദുരിത വഴി ; വെള്ളക്കെട്ടിലായി കുറ്റ്യാടി വളയന്നൂർ നടപ്പാത"
english_title: " #miseryway #kuttiadi #valayannur #way #in water "
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/127901/miseryway-kuttiadi-valayannur-way-in-water"
published_at: "2023-07-06T11:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a65f48be104_kuttiadi_road.jpg"
keywords: []
---

# #kuttiadi| ദുരിത വഴി ; വെള്ളക്കെട്ടിലായി കുറ്റ്യാടി വളയന്നൂർ നടപ്പാത

> **Lead Summary:** **കുറ്റ്യാടി:** മഴ കനത്തതോടെ വഴിയേത് തോടേത് എന്ന് തിരിച്ചറിയാൻ പറ്റാത്ത സ്ഥിതിയിലാണ് വളയന്നൂരിനെ കുറ്റ്യാടി ഭാഗവുമായി ബന്ധിപ്പിക്കുന്ന നടപ്പാത. നൂറ്റമ്പത് മീറ്ററോളം ദൈർഘ്യമുള്ള നടപ്പാതയിൽ കാലൊന്ന് തെറ്റിയാൽ തോട്ടിലെ വെള്ളത്തിൽ വീഴുന്ന അവസ്ഥയാണ്.

## Article Content

**കുറ്റ്യാടി:** മഴ കനത്തതോടെ വഴിയേത് തോടേത് എന്ന് തിരിച്ചറിയാൻ പറ്റാത്ത സ്ഥിതിയിലാണ് വളയന്നൂരിനെ കുറ്റ്യാടി ഭാഗവുമായി ബന്ധിപ്പിക്കുന്ന നടപ്പാത. നൂറ്റമ്പത് മീറ്ററോളം ദൈർഘ്യമുള്ള നടപ്പാതയിൽ കാലൊന്ന് തെറ്റിയാൽ തോട്ടിലെ വെള്ളത്തിൽ വീഴുന്ന അവസ്ഥയാണ്.

മഴ വന്നാൽ നടപ്പാതയും സമീപ പ്രദേശങ്ങളും വെള്ളത്തിലാവുന്നതിനാൽ പ്രദേശവാസികളും ഏറെ ബുദ്ധിമുട്ടിലാണ്. കേസിനെ തുടർന്ന് നവീകരണ പ്രവൃത്തി അനിശ്ചിതത്വത്തിൽ ആയതാണ് ഇത്തരത്തിലുള്ള അപകടാവസ്ഥയ്ക്ക് കാരണം. സഞ്ചരിക്കാൻ പാകത്തിന് തോടരികിലൂടെയുള്ള വഴിനടപ്പാതയാക്കി മാറ്റി

പരിഹാരം കാണാൻ എം.എൽ. എ 25 ലക്ഷം രൂപ പാസാക്കുകയും, ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്ക് കരാർ കൊടുക്കുകയും ചെയ്തിരുന്നു. പണി തുടങ്ങിയെങ്കിലും സ്വകാര്യവ്യക്തികൾ ഇതിന് തടസം നിൽക്കുകയായിരുന്നു. മഴ കനത്താൽ എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയാണെന്നാണ്പ്രദേശവാസികൾ.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/127901/miseryway-kuttiadi-valayannur-way-in-water)