---
title: "#kayakkodirain | കായക്കൊടി താഴന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ; ജാഗ്രത നിർദേശവുമായി അധികൃതർ "
english_title: "#keralarain #heavyrain #kayakkodi areas #underwater #Authorities #warning "
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/127940/keralarain-heavyrain-kayakkodi-areas-underwater-authorities-warning"
published_at: "2023-07-06T13:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a672b941b02_kuttiady.jpg"
keywords: []
---

# #kayakkodirain | കായക്കൊടി താഴന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ; ജാഗ്രത നിർദേശവുമായി അധികൃതർ 

> **Lead Summary:** **കുറ്റ്യാടി : **അതിശക്തമായ മഴയിൽ കായക്കൊടി പഞ്ചായത്തിലെ പലപ്രദേശങ്ങളും വെള്ളത്തിലായി. കായക്കൊടി,പട്ടർകുളങ്ങര, ചങ്ങരംകുളം മൂരിപ്പാലം, ഭാഗങ്ങളിലാണ് വെള്ളം കയറിയത്. ഇന്നലെ രാത്രിയോടെ മഴ തീവ്രമായതോടെയാണ് പ്രദേശങ്ങൾ വെള്ളത്തിലായത്.

## Article Content

**കുറ്റ്യാടി : **അതിശക്തമായ മഴയിൽ കായക്കൊടി പഞ്ചായത്തിലെ പലപ്രദേശങ്ങളും വെള്ളത്തിലായി. കായക്കൊടി,പട്ടർകുളങ്ങര, ചങ്ങരംകുളം മൂരിപ്പാലം, ഭാഗങ്ങളിലാണ് വെള്ളം കയറിയത്. ഇന്നലെ രാത്രിയോടെ മഴ തീവ്രമായതോടെയാണ് പ്രദേശങ്ങൾ വെള്ളത്തിലായത്.

റോഡുകളിൽ വെള്ളം കയറിയതോടെ ഇരുചക്ര വാഹനങ്ങളിൽ യാത്രചെയ്യുന്നവർക്കും കാൽനടയാത്രക്കാർക്കും യാത്രനടസ്സം നേരിടുകയാണ്. തോടുകളും മറ്റുജലാശയങ്ങളും നിറഞ്ഞുകവിഞ്ഞ് റോഡുകളിലേക്ക് വെള്ളം കയറിയതോടെ അപകട ഭീഷണി നിലനിൽക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.

മഴശക്തമായി തുടരുന്ന സാഹചര്യത്തിൽ വെള്ളം കയറാൻ സാധ്യതഉള്ള ഇടങ്ങളിൽ ഉള്ളവർ ജാഗ്രത പാലിക്കണമെന്നും, കുട്ടികളെ തൊടുകളിലേക്കോ മറ്റു ജല പ്രദേശങ്ങളിലേക്കോ അയക്കാതിരിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ വെള്ളം കയറിയത് കാണാൻ ഉള്ള സഞ്ചാരം വിലക്കിയതായും അധികൃതർ അറിയിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/127940/keralarain-heavyrain-kayakkodi-areas-underwater-authorities-warning)