---
title: "#kuttiadi| യൂത്ത്മീറ്റ് : വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ പോരാട്ടങ്ങൾക്ക്‌ യുവാക്കൾ നേതൃത്വം നൽകണം -യൂത്ത് ലീഗ്"
english_title: "#youthmeet #youth #lead #against #hate #propaganda"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/128016/youthmeet-youth-lead-against-hate-propaganda"
published_at: "2023-07-06T17:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a6ac8d5d1a2_youth.jpg"
keywords: []
---

# #kuttiadi| യൂത്ത്മീറ്റ് : വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ പോരാട്ടങ്ങൾക്ക്‌ യുവാക്കൾ നേതൃത്വം നൽകണം -യൂത്ത് ലീഗ്

> **Lead Summary:** **കുറ്റ്യാടി **:** [ **മുസ്‌ലിം യൂത്ത്ലീഗ്‌ സംസ്ഥാന കമ്മിറ്റി വിദ്വേഷത്തിനെതിരെ ദു ർഭരണത്തിനെതിരെ എന്ന പ്രമേയത്തിൽ ശാഖ തലങ്ങളിൽ നടത്തുന്ന യൂത്ത്മീറ്റിന്റെ കുറ്റ്യാടി പഞ്ചായത്ത് തല ഉദ്ഘാടനം ഊരത്ത് ശാഖയിൽ നടന്നു.

## Article Content

**കുറ്റ്യാടി **:** [ **മുസ്‌ലിം യൂത്ത്ലീഗ്‌ സംസ്ഥാന കമ്മിറ്റി വിദ്വേഷത്തിനെതിരെ ദു ർഭരണത്തിനെതിരെ എന്ന പ്രമേയത്തിൽ ശാഖ തലങ്ങളിൽ നടത്തുന്ന യൂത്ത്മീറ്റിന്റെ കുറ്റ്യാടി പഞ്ചായത്ത് തല ഉദ്ഘാടനം ഊരത്ത് ശാഖയിൽ നടന്നു.

നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് മൻസൂർ ഇടവലത്ത് ഉദ്ഘാടനം ചെയ്തു. വിദ്വേഷത്തിനെതിരെ നാട്ടിൻ പുറങ്ങളിൽ ആശയപരമായ പോരാട്ടങ്ങൾക്ക്‌ നേതൃത്വം നൽകാൻ യൂത്ത് ലീഗ് ശാഖ തലങ്ങളിൽ യുവാക്കളെ സജ്ജരാക്കണമെന്ന് മൻസൂർ ഇടവലത്ത് ആഹ്വാനം ചെയ്തു.

നിയോജക മണ്ഡലം യൂത്ത് ലീഗ് ട്രഷറർ ഇ പി സലീം പ്രമേയ വിശദീകരണം. സിറാജ് പി അധ്യക്ഷവഹിച്ച യോഗത്തിൽ നൗഷാദ് പന്നിയങ്കി സ്വാഗതം പറഞ്ഞു.മനാഫ് കെ കെ,ലത്തീഫ് ചുണ്ട,മുഹമ്മദ് കെ പി,ഷിഫാഖ് ടി എന്നിവർ സംസാരിച്ചു.ഫസിലു സി കെ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/128016/youthmeet-youth-lead-against-hate-propaganda)