---
title: "kakkatt| ജലനിരപ്പ് ഉയർന്നു; അപകട ഭീഷണിയായി നരിക്കാട്ടേരിയിലെ ട്രാൻസ്ഫോർമർ"
english_title: "#waterlevel #increase #transformer #innarikkatteri #indanger "
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/128494/waterlevel-increase-transformer-innarikkatteri-indanger"
published_at: "2023-07-08T12:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a90791aafa8_transformer.jpg"
keywords: []
---

# kakkatt| ജലനിരപ്പ് ഉയർന്നു; അപകട ഭീഷണിയായി നരിക്കാട്ടേരിയിലെ ട്രാൻസ്ഫോർമർ

> **Lead Summary:** **കക്കട്ടിൽ: [**[ ]ജല നിരപ്പ് ഉയർന്നതിനെ തുടർന്ന് അപകട ഭീഷണിയായി മാറിയിരിക്കുകയാണ് നരിക്കാട്ടേരി റോഡിലെ ട്രാൻസ്ഫോർമർ. കനത്ത മഴയിൽ കര കവിയുന്ന കുന്നുമ്മൽ തോടിന് സമീപം കുളങ്ങരത്ത് നരിക്കാട്ടേരിയാണ് അപകടാവസ്ഥയിലുള്ള ട്രാൻസ്ഫോർമർ ഉള്ളത് .

## Article Content

**കക്കട്ടിൽ: [**[ ]ജല നിരപ്പ് ഉയർന്നതിനെ തുടർന്ന് അപകട ഭീഷണിയായി മാറിയിരിക്കുകയാണ് നരിക്കാട്ടേരി റോഡിലെ ട്രാൻസ്ഫോർമർ. കനത്ത മഴയിൽ കര കവിയുന്ന കുന്നുമ്മൽ തോടിന് സമീപം കുളങ്ങരത്ത് നരിക്കാട്ടേരിയാണ് അപകടാവസ്ഥയിലുള്ള ട്രാൻസ്ഫോർമർ ഉള്ളത് .

എന്നാൽ ഇത് മാറ്റി സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളിൽ മഴ ശക്തമായതോട് കൂടിയാണ് ട്രാൻസ്ഫോർമറിന് അടുത്ത് വരെ ജല നിരപ്പ് ഉയർന്നത്. അപകടം ഉണ്ടാവുന്നത് ഒഴിവാക്കുവാൻ വേണ്ടി വൈദ്യുത ബന്ധം വിച്ഛേദിക്കുകയും ചെയ്തിരുന്നു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/128494/waterlevel-increase-transformer-innarikkatteri-indanger)