---
title: "#kuttiadi | ജീവദ്യുതി പദ്ധതി; ചാത്തങ്കോട്ടുനട രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "#chathankottunada #jeevadhyuthi #project #blooddonationcamp #conducted"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/128714/chathankottunada-jeevadhyuthi-project-blooddonationcamp-conducted"
published_at: "2023-07-08T23:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a9a2557b256_blood_camp_1.jpg"
keywords: []
---

# #kuttiadi | ജീവദ്യുതി പദ്ധതി; ചാത്തങ്കോട്ടുനട രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** > **ചാത്തങ്കോട്ടുനട :[ **എ.ജെ ജോൺ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ "ജീവദ്യുതി " പദ്ധതിയുടെ ഭാഗമായി എം.വി.ആർ ക്യാൻസർ സെൻറർ മുക്കം,ബി പോസിറ്റീവ് ബ്ലഡ് ഡൊണേഷൻ ഗ്രൂപ്പ് കേരള സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

## Article Content

> **ചാത്തങ്കോട്ടുനട :[ **എ.ജെ ജോൺ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ "ജീവദ്യുതി " പദ്ധതിയുടെ ഭാഗമായി എം.വി.ആർ ക്യാൻസർ സെൻറർ മുക്കം,ബി പോസിറ്റീവ് ബ്ലഡ് ഡൊണേഷൻ ഗ്രൂപ്പ് കേരള സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

സ്കൂൾ മാനേജർ ഫാ. സിജോ എടക്കരോട്ട് രക്തദാനം നടത്തി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.ക്യാമ്പസിൽ രക്തദാനത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന പോസ്റ്ററുകൾ പ്രദർശിപ്പിച്ചു. എംവിആർ ക്യാൻസർ സെൻറർ ട്രാൻസ്ഫ്യൂഷൻ വിഭാഗം ഡോക്ടർ ഡോ. വി.എസ് അരുൺ ,തൊട്ടിൽപാലം എസ് .ഐ സന്തോഷ് കുമാർ എന്നിവർ ആശംസ അർപ്പിച്ചു.

പി.ടി.എ പ്രസിഡൻറ് നിനീഷ്, സ്റ്റാഫ് സെക്രട്ടറി ടി.എം സഹദേവൻ,ബി പോസിറ്റീവ് ബ്ലഡ് ഡോണേഴ്സ് ഗ്രൂപ്പ് സി.ഇ.ഒ സജിൻഎന്നിവർ സന്നിഹിതരായി. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ എ. പി സബിത , വളണ്ടിയർമാർ,പൂർവ്വ വിദ്യാർത്ഥികൾ,നാട്ടുകാർ എന്നിവരുടെ സജീവ സാന്നിധ്യം കൊണ്ട് ക്യാമ്പ് ശ്രദ്ധേയമായി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/128714/chathankottunada-jeevadhyuthi-project-blooddonationcamp-conducted)