---
title: "#kuttiadi |സെക്കുലർ ജനസഭ;  എസ് എഫ് ഐ തളീക്കര ലോക്കലിൽ  തുടക്കമായി"
english_title: "#secular #janasabha #dyfi #thaleekkara #unit #started #thaleekkara "
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/129107/secular-janasabha-dyfi-thaleekkara-unit-started-thaleekkara-new-new"
published_at: "2023-07-10T14:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64abcbc02e34f_dyfi_.jpg"
keywords: []
---

# #kuttiadi |സെക്കുലർ ജനസഭ;  എസ് എഫ് ഐ തളീക്കര ലോക്കലിൽ  തുടക്കമായി

> **Lead Summary:** **തളീക്കര : **ജൂലൈ 19ന് നടക്കുന്ന രാജ്ഭവൻ മാർച്ചിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സെക്കുലർ ജനസഭകൾക്ക് തുടക്കമായി. ദേശീയ വിദ്യാഭ്യാസനയം 2020 പിൻവലിക്കുക, എൻസിഇആർടി പാഠപുസ്തകം സംഘപരിവാർ വൽക്കരണം അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യമുയർത്തിയാണ് പരിപാടി സംഘടിപ്പിക്കുന്നത് .

## Article Content

**തളീക്കര : **ജൂലൈ 19ന് നടക്കുന്ന രാജ്ഭവൻ മാർച്ചിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സെക്കുലർ ജനസഭകൾക്ക് തുടക്കമായി. ദേശീയ വിദ്യാഭ്യാസനയം 2020 പിൻവലിക്കുക, എൻസിഇആർടി പാഠപുസ്തകം സംഘപരിവാർ വൽക്കരണം അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യമുയർത്തിയാണ് പരിപാടി സംഘടിപ്പിക്കുന്നത് .

തളിക്കര ലോക്കലിലെ പാലോളി യൂണിറ്റിൽ വെച്ച് നടന്ന സെക്കുലർ ജനസഭ എസ് എഫ് ഐ കോഴിക്കോട് ജില്ലാ സെക്രട്ടറി പിസി ഷൈജു ഉദ്ഘാടനം ചെയ്തു. എസ് എഫ് ഐ പാലോളി യൂണിറ്റ് സെക്രട്ടറി ഋഷിചന്ദ് അധ്യക്ഷത വഹിച്ചു.

ലോക്കൽ സെക്രട്ടറി അർജുൻ കരണ്ടോട് സ്വാഗതം പറഞ്ഞു . ഏരിയ സെക്രട്ടറി അനുവിന്ദ് ഒ പി . ഏരിയ വൈസ് പ്രസിഡന്റ്‌ അഭിൻലാൽ എന്നിവർ സംസാരിച്ചു. എസ് എഫ് ഐ പാലോളി യൂണിറ്റ് പ്രസിഡന്റ് ആദിത്യ നന്ദി പറഞ്ഞു .

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/129107/secular-janasabha-dyfi-thaleekkara-unit-started-thaleekkara-new-new)