---
title: "#kuttiadi | സ്മാർട്ട് കുറ്റ്യാടി ; വിജയോത്സവമാക്കി വിദ്യാർത്ഥി പ്രതിഭകളും കുഞ്ഞമ്മദ് കുട്ടി മാഷും പിന്നെ മുതുകാടും"
english_title: "#smart #kuttiadi #muthukad #kunjammad kutti master #celibrated #with #students"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/129219/smart-kuttiadi-muthukad-kunjammad-kutti-master-celibrated-with-students"
published_at: "2023-07-10T21:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ac2ad0c5efb_smart_1.jpg"
keywords: []
---

# #kuttiadi | സ്മാർട്ട് കുറ്റ്യാടി ; വിജയോത്സവമാക്കി വിദ്യാർത്ഥി പ്രതിഭകളും കുഞ്ഞമ്മദ് കുട്ടി മാഷും പിന്നെ മുതുകാടും

> **Lead Summary:** **കുറ്റ്യാടി:** **[**[ ]വിജയോത്സവമാക്കി വിദ്യാർത്ഥി പ്രതിഭകളും കുഞ്ഞമ്മദ് കുട്ടി മാഷും പിന്നെ മുതുകാടും . കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎയുടെ നേതൃത്വത്തിൽ കുറ്റ്യാടി മണ്ഡലത്തിലെ പൊതു വിദ്യാഭ്യാസ ശാക്തീകരണം ലക്ഷ്യമാക്കി രൂപീകരിച്ച സ്മാർട്ട് കുറ്റ്യാടിയുടെ നേതൃത്വത്തിൽ മണ്ഡലത്തിലെ എസ്എസ്എൽസി, പ്ലസ് ടു വിജയികളേയും, നൂറു ശതമാനം വിജയം കരസ്ഥമാക്കിയ വിദ്യാലയങ്ങളെയും അനുമോദിച്ചു.

## Article Content

**കുറ്റ്യാടി:** **[**[ ]വിജയോത്സവമാക്കി വിദ്യാർത്ഥി പ്രതിഭകളും കുഞ്ഞമ്മദ് കുട്ടി മാഷും പിന്നെ മുതുകാടും . കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎയുടെ നേതൃത്വത്തിൽ കുറ്റ്യാടി മണ്ഡലത്തിലെ പൊതു വിദ്യാഭ്യാസ ശാക്തീകരണം ലക്ഷ്യമാക്കി രൂപീകരിച്ച സ്മാർട്ട് കുറ്റ്യാടിയുടെ നേതൃത്വത്തിൽ മണ്ഡലത്തിലെ എസ്എസ്എൽസി, പ്ലസ് ടു വിജയികളേയും, നൂറു ശതമാനം വിജയം കരസ്ഥമാക്കിയ വിദ്യാലയങ്ങളെയും അനുമോദിച്ചു.

സ്മാർട്ട് കുറ്റ്യാടിയുടെ ഭാഗമായുള്ള വിജയോത്സവം 2023 വടകര ടൗൺഹാളിൽ വെച്ച് , ഭിന്നശേഷി വിഭാഗക്കാർക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച ലോക പ്രശസ്ത മെജീഷ്യൻ പ്രൊഫ. ഗോപിനാഥ് മുതുകാട് ഉദ്ഘാടനം ചെയ്തു. ജീവതത്തിന്റെ ലക്ഷ്യം കേവലം സാമ്പത്തിക നേട്ടം കൈവരിക്കൽ മാത്രമായി തീരരുത് എന്ന് പ്രൊഫ. ഗോപിനാഥ് മുതുകാട് അഭിപ്രായപ്പെട്ടു. എന്തൊക്കെ പ്രലോഭനങ്ങൾ ഉണ്ടായാലും ലഹരി ഉൾപ്പടെയുള്ള അരുതാത്ത കാര്യങ്ങളിലേക്ക് പോകില്ല എന്ന് ദൃഢമായി ഉറപ്പിച്ച് പറയാൻ കഴിയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മണ്ഡലത്തിലെ 10 ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും,11 ഹൈസ്കൂളിൽ നിന്നും മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ 1266 വിദ്യാർഥികളെയാണ് ഉപഹാരം നൽകി ആദരിച്ചത്. കെ പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, നഗരസഭ ചെയർപേഴ്സൺ കെ പി ബിന്ദു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ എം ശ്രീലത, കെ പി ചന്ദ്രി, കെ പി വനജ,ഒരു ആർഡിഡി എം സന്തോഷ് കുമാർ,

ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ വി റീന, പി സുരേന്ദ്രൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എൻ എം വിമല, കൂടത്താം കണ്ടി സുരേഷ്, സി എം യശോദ, പഞ്ചായത്ത് പ്രസിഡന്റുമാരായ ടി കെ അഷറഫ്, സബിത മണക്കുനി, കാട്ടിൽ മൊയ്തു, കെ കെ ബിജുള, നയീമ കുളമുള്ളതിൽ, ഒ ടി നഫീസ, കെ പി റീത്ത, വി കെ ജ്യോതിലക്ഷ്മി, ഡിഇഒ ഹെലൻ ഹൈസന്ത് മെന്റോസ്, പി കെ ദിവാകരൻ, കെ പി പ്രമോദ്, വടയക്കണ്ടി നാരായണൻ തുടങ്ങിയവർ സംസാരിച്ചു. കെ കെ ദിനേശൻ സ്വാഗതവും ഒ പി ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/129219/smart-kuttiadi-muthukad-kunjammad-kutti-master-celibrated-with-students)