---
title: "#mathuthongara | മത്തത്ത് കണാരേട്ടൻ അനുസ്മരണം; മൂന്നാം ചരമ വാർഷികാചരണവും ഫോട്ടോ അനാഛാദനവും സംഘടിപ്പിച്ചു"
english_title: "#matthath kanarettan commemoration #organised death #anniversarry #photo #decession #maruthongara "
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/129335/matthath-kanarettan-commemoration-organised-death-anniversarry-photo-decession-maruthongara"
published_at: "2023-07-11T12:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ad059fa7084_kanaran_pic_.jpg"
keywords: []
---

# #mathuthongara | മത്തത്ത് കണാരേട്ടൻ അനുസ്മരണം; മൂന്നാം ചരമ വാർഷികാചരണവും ഫോട്ടോ അനാഛാദനവും സംഘടിപ്പിച്ചു

> **Lead Summary:** **മരുതോങ്കര:** **[ **മരുതോങ്കര മണ്ഡലം കോൺഗ്രസ് പ്രെസിഡന്റായും മരുതോങ്കരയുടെ വികസന പ്രവർത്തനങ്ങളിലും അശരണരുടെ അത്താണിയുമായും നിറഞ്ഞു നിന്നിരുന്ന ആളാണ് മത്തത്ത് കണാരേട്ടൻ . കണാരേട്ടന്റെ മൂന്നാം ചരമ വാർഷികവും ഫോട്ടോ അനാഛാദനവും മത്തത്ത് വെച്ച് മുൻ കെ പി സി സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് കെ പി അബ്ദുൾ റസാക്ക് അദ്ധ്യക്ഷത വഹിച്ചു.

## Article Content

**മരുതോങ്കര:** **[ **മരുതോങ്കര മണ്ഡലം കോൺഗ്രസ് പ്രെസിഡന്റായും മരുതോങ്കരയുടെ വികസന പ്രവർത്തനങ്ങളിലും അശരണരുടെ അത്താണിയുമായും നിറഞ്ഞു നിന്നിരുന്ന ആളാണ് മത്തത്ത് കണാരേട്ടൻ . കണാരേട്ടന്റെ മൂന്നാം ചരമ വാർഷികവും ഫോട്ടോ അനാഛാദനവും മത്തത്ത് വെച്ച് മുൻ കെ പി സി സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് കെ പി അബ്ദുൾ റസാക്ക് അദ്ധ്യക്ഷത വഹിച്ചു.

അനുസ്മരണ യോഗത്തിൽ കെ പി സി സി എക്സിക്യൂട്ടീവ് അംഗങ്ങളായ സി വി കുഞ്ഞികൃഷണൻ, വി.എം.ചന്ദ്രൻ ,മുൻ കെ പി സി സി അംഗങ്ങളായ കെ പി രാജൻ, ജോൺ പൂതക്കുഴി, കാവിലുമ്പാറ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കോരങ്കോട്ട് ജമാൽ, മുൻ ബ്ലോക്ക് പ്രസിഡണ്ട് കോരങ്കോട്ട് മൊയ്തു,യു വി രവി, കെ സി ബാലകൃഷ്ണൻ, കെ സി കൃഷ്ണൻ ,എൻ.കെ.കുഞ്ഞബ്ദുല്ല,

മനോജൻ ചാലക്കണ്ടി കെ.ജെ.സെബാസ്റ്റ്യൻ ,ഗ്രാമ പഞ്ചായത്ത് മെമ്പർ ബിന്ദു കൂരാറ ഒ.രവീന്ദ്രൻ പ്രിൻസ് ആൻറണി, ശ്രീജിത്ത് കെ.സി, രമണി അമ്പലക്കണ്ടി, ജീവൻ തുടങ്ങിയവർ സംസാരിച്ചു . കാവിലുമ്പാറ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ടായി നിയമിതനായ ശ്രീകോരങ്കോട്ട് ജമാലിനെ ഹാരാർപ്പണം നൽകി മുല്ലപ്പള്ളി രാമചന്ദ്രൻ ആദരിച്ചു. കോൺഗ്രസ്സ് നേതാക്കളായി വിട പറഞ്ഞ മത്തത്ത് കണാരൻ,

പി സി കുഞ്ഞിക്കണ്ണൻ ,കെ.കുഞ്ഞിമൂസ ഹാജി, ജോസ് കുട്ടി ഇല്ലിക്കൽ എന്നിവരുടെ ഫോട്ടോ അനാഛാദനം ചെയ്യുന്നതിന് പുറമെ പഴയ കാല പാർട്ടി പ്രവർത്തകരായ ഏച്ചിലാട്ടുമ്മൽ നാരായണൻ നായർ, കുന്നിപ്പറമ്പിൽ ബേബിച്ചേട്ടൻ, കൊല്യോടൻ ആലിഹാജി, ശാരദ പി സി., പി പി.കെ മൊയ്തു എന്നിവരെ മുല്ലപ്പള്ളി രാമചന്ദ്രൻ മൊമെൻ്റോ നൽകി ആദരിച്ചു. മരുതോങ്കര അങ്ങാടിയിൽ സ്ഥാപിച്ച സ്മാരക സ്തൂപത്തിൽ കണാരേട്ടൻ്റെ ഫോട്ടോ മുല്ലപ്പള്ളി രാമചന്ദ്രൻ മരുതോങ്കര അങ്ങാടിയിൽ അനാഛാദനം ചെയ്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/129335/matthath-kanarettan-commemoration-organised-death-anniversarry-photo-decession-maruthongara)