---
title: "#kuttiadi | കുറ്റ്യാടി ഐഡിയൽ കോളജിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "#kuttiadi #ideol #college #boold #donation #camp #organised "
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/129453/kuttiadi-ideol-college-boold-donation-camp-organised"
published_at: "2023-07-11T20:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ad6d0346904_camp_.jpg"
keywords: []
---

# #kuttiadi | കുറ്റ്യാടി ഐഡിയൽ കോളജിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** **കുറ്റ്യാടി:[ **ഐഡിയൽ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് കോഴിക്കോട് എം വി ആർ കാൻസർ സെന്റർ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെയും ചങ്ങരോത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ കോളേജ് ക്യാമ്പസിൽ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു. ചങ്ങരോത് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ഇ വി ആനന്ദ് ഉദ്ഘാടനം ചെയ്തു.

## Article Content

**കുറ്റ്യാടി:[ **ഐഡിയൽ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് കോഴിക്കോട് എം വി ആർ കാൻസർ സെന്റർ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെയും ചങ്ങരോത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ കോളേജ് ക്യാമ്പസിൽ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു. ചങ്ങരോത് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ഇ വി ആനന്ദ് ഉദ്ഘാടനം ചെയ്തു.

പരിപാടിയിൽ കോളേജ് പ്രിൻസിപ്പൽ ഡോ. മിസ്അബ് ഇരിക്കൂർ അധ്യക്ഷത വഹിച്ചു. എം വി ആർ കാൻസർ സെന്ററിലെ ഡോ. അരുൺ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ ജോബിൻ, കോളേജ് വൈസ് പ്രിൻസിപ്പൽ നസീം അടുക്കത്ത്, പ്രോഗ്രാം കൺവീനർ നസീഫലി ഉമർ, സ്റ്റുഡൻസ് യൂണിയൻ ചെയർമാൻ മിർസബ് എന്നിവർ നേതൃത്വം നൽകി . ക്യാമ്പിൽ 39 പേർ രക്ത ദാനം നടത്തി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/129453/kuttiadi-ideol-college-boold-donation-camp-organised)