---
title: "#kuttiiadi| ഉയരെ ; കുറ്റ്യാടിയിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു"
english_title: "#anti-drug campaign #held #kuttiadi "
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/129658/anti-drug-campaign-held-kuttiadi"
published_at: "2023-07-12T14:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ae6c6675ea9_camp.jpg"
keywords: []
---

# #kuttiiadi| ഉയരെ ; കുറ്റ്യാടിയിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു

> **Lead Summary:** **കുറ്റ്യാടി: [ **കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് ഗവ: താലൂക്ക് ആശുപത്രിയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു. ഉയരെ എന്ന ശീർഷകത്തിൽ വട്ടോളി ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടക്കുന്ന പരിപാടി ബ്ലോക്ക് പ്രസിഡണ്ട് കെ പി ചന്ദ്രി ഉദ്ഘാടനം ചെയ്തു . എച്ച് ഐ സജിത്ത് നരിപ്പറ്റ ക്ലാസ്സെടുത്തു .

## Article Content

**കുറ്റ്യാടി: [ **കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് ഗവ: താലൂക്ക് ആശുപത്രിയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു. ഉയരെ എന്ന ശീർഷകത്തിൽ വട്ടോളി ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടക്കുന്ന പരിപാടി ബ്ലോക്ക് പ്രസിഡണ്ട് കെ പി ചന്ദ്രി ഉദ്ഘാടനം ചെയ്തു . എച്ച് ഐ സജിത്ത് നരിപ്പറ്റ ക്ലാസ്സെടുത്തു .

എച്ച് ഐ കുറ്റാടി രാജീവ് കുമാർ സ്വാഗതവും ബ്ലോക്ക് വൈസ് പ്രസിഡണ്ട് മുഹമ്മദ് കക്കട്ടിൽ അദ്ധ്യക്ഷത വഹിച്ചു. പി ആർ ഒ റെനി, ജെ എച്ച് ഐ കുന്നുമ്മൽ അനിൽ , ആരോഗ്യ സ്റ്റാന്റിംഗ് ചെയർമാൻ ലീബ സുനിൽ, ക്ഷേമം സ്റ്റാന്റിംഗ് ചെയർമാൻ എം പി കുഞ്ഞിരാമൻ, ബ്ലോക്ക് മെമ്പർമാരായ കെ ഷെമീന ടി വി കുഞ്ഞിക്കണ്ണൻ, കെ കൈരളി, ഗീത രാജൻ എന്നിവർ ആശംസ അർപ്പിച്ചു. പരിപാടിയിൽ ബ്ലോക്കിലെ വിവിധ സ്കൂളുകളിൽ നിന്നും അധ്യാപകർ , ജനപ്രതിനിധികൾ , ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/129658/anti-drug-campaign-held-kuttiadi)