---
title: "#kuttiadi | ജാഗ്രത വേണം ; പട്യാട്ട് പുഴയിൽ ഇരുമ്പുവേലി സ്ഥാപിക്കമാണെന്ന ആവശ്യവുമായി നാട്ടുകാർ"
english_title: "causion | pattyad river #iron #fence #should #install #locals #demanded #kuttiadi "
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/129665/causion-pattyad-river-iron-fence-should-install-locals-demanded-kuttiadi"
published_at: "2023-07-12T14:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ae6f3014e72_river.jpg"
keywords: []
---

# #kuttiadi | ജാഗ്രത വേണം ; പട്യാട്ട് പുഴയിൽ ഇരുമ്പുവേലി സ്ഥാപിക്കമാണെന്ന ആവശ്യവുമായി നാട്ടുകാർ

> **Lead Summary:** **കുറ്റ്യാടി: [**ആരെയും ആകർഷിക്കുന്ന പുഴയാണ് തൊട്ടിൽപാലം വയനാട് റോഡിലുള്ള പട്യാട്ട് പുഴ. എന്നാൽ പാറക്കൂട്ടങ്ങൾ നിറഞ്ഞ അപകട മേഖലയായ പുഴയോരത്ത് ആളുകൾ ഇറങ്ങുന്ന ഭാഗം ഇരുമ്പുവേലി സ്ഥാപിച്ച് സുരക്ഷിതമാക്കണം എന്നാണു നാട്ടുകാരുടെ ഇപ്പോഴത്തെ ആവശ്യം. റോഡരികിൽ ഉള്ള ഈ പുഴയിൽ ആളുകൾ ഇറങ്ങുന്നതും കുളിക്കുന്നതും പതിവാണ്.

## Article Content

**കുറ്റ്യാടി: [**ആരെയും ആകർഷിക്കുന്ന പുഴയാണ് തൊട്ടിൽപാലം വയനാട് റോഡിലുള്ള പട്യാട്ട് പുഴ. എന്നാൽ പാറക്കൂട്ടങ്ങൾ നിറഞ്ഞ അപകട മേഖലയായ പുഴയോരത്ത് ആളുകൾ ഇറങ്ങുന്ന ഭാഗം ഇരുമ്പുവേലി സ്ഥാപിച്ച് സുരക്ഷിതമാക്കണം എന്നാണു നാട്ടുകാരുടെ ഇപ്പോഴത്തെ ആവശ്യം. റോഡരികിൽ ഉള്ള ഈ പുഴയിൽ ആളുകൾ ഇറങ്ങുന്നതും കുളിക്കുന്നതും പതിവാണ്.

അതിനാൽ വഴുക്കലുള്ള പാറയിൽ നിന്ന് തെന്നി വീണ് പലതവണ അപകടങ്ങളും ഉണ്ടായിട്ടുണ്ട്. പത്തിലേറെ പേർ ഇവിടെ അപകടത്തിൽപ്പെട്ട് മരിച്ചിട്ടുണ്ട്. മഴക്കാലത്ത് പുഴ നിറഞ്ഞൊഴുകുമ്പോൾ കുട്ടികൾ ഉൾപ്പെടെ പുഴയിൽ ഇറങ്ങുന്നതായി നാട്ടുകാർ പറയുന്നു. നീന്തൽ അറിയാവുന്നവർക്ക് വരെ ഈ പുഴയിൽ വീണാൽ രക്ഷപ്പെടാനാവില്ല.

പുഴയിൽ ആളുകൾ ഇറങ്ങാതിരിക്കാൻ കമ്പി വേലി സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടാൻ തുടങ്ങിയിട്ട് വർഷങ്ങളായി. എന്നാൽ ബന്ധപ്പെട്ടവർ ഇതിൽ നടപടി എടുക്കുന്നില്ലന്നാണ് പരാതി. പകരം പുഴയിൽ ഇറങ്ങുന്നത് നിരോധിച്ചതായി ഒരു ബോർഡ് വെക്കുക മാത്രമാണ് പഞ്ചായത്ത് അധികൃതർ ചെയ്തത് എന്നും നാട്ടുകാർ പറയുന്നു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/129665/causion-pattyad-river-iron-fence-should-install-locals-demanded-kuttiadi)