---
title: "# kuttiadi | യാത്രാപ്രശ്നം; കുറ്റ്യാടിയിൽ വിദ്യാർഥികൾ ദുരിതത്തിൽ"
english_title: "#travel problem #students #distress #kuttiadi "
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/129951/travel-problem-students-distress-kuttiadi"
published_at: "2023-07-13T14:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64afc17981b92_kuttiadi_.jpg"
keywords: []
---

# # kuttiadi | യാത്രാപ്രശ്നം; കുറ്റ്യാടിയിൽ വിദ്യാർഥികൾ ദുരിതത്തിൽ

> **Lead Summary:** **കുറ്റ്യാടി: [ **മലയോര മേഖലയിൽ ഉൾനാടൻ റൂട്ടുകളിൽ ബസ് ഗതാഗതം ഇല്ലാത്തത് വിദ്യാർഥികളെ ദുരിതത്തിലാക്കിയിരിക്കുകയാണ് . കായക്കൊടി, പെരുവയൽ, ശാന്തിനഗർ, തോട്ടത്താംകണ്ടി, വേളം കള്ളാട് എന്നിവിടങ്ങളിലെ വിദ്യാർഥികളാണ് യഥാ സമയം വാഹനം കിട്ടാതെ വലയുന്നത്.

## Article Content

**കുറ്റ്യാടി: [ **മലയോര മേഖലയിൽ ഉൾനാടൻ റൂട്ടുകളിൽ ബസ് ഗതാഗതം ഇല്ലാത്തത് വിദ്യാർഥികളെ ദുരിതത്തിലാക്കിയിരിക്കുകയാണ് . കായക്കൊടി, പെരുവയൽ, ശാന്തിനഗർ, തോട്ടത്താംകണ്ടി, വേളം കള്ളാട് എന്നിവിടങ്ങളിലെ വിദ്യാർഥികളാണ് യഥാ സമയം വാഹനം കിട്ടാതെ വലയുന്നത്.

പത്താം തരം വരെ പഠിക്കുന്ന വിദ്യാർഥികൾക്ക് ഈ മേഖല അവരവരുടെ സ്കൂൾ വാഹനങ്ങൾ സർവീസ് നടത്തുന്നുണ്ട്. കോളജുകളിലും മറ്റും പോയി പഠിക്കുന്ന വിദ്യാർഥികളാണ് ഏറെ പ്രയാസം അനുഭവിക്കുന്നത് . ഇവർ എല്ലാ ദിവസവും സമാന്തര ജീപ്പു സർവീസുകളെയാണ് ആശ്രയിക്കുന്നത്. നിത്യവും വലിയ സംഖ്യയാണ് കുട്ടികൾക്ക് യാത്ര ചിലവിനായി വേണ്ടി വരുന്നത്.

ഒരു വിദ്യാർഥിക്ക് ചുരുങ്ങിയത് 200 രൂപയോളം ദിവസവും വേണം. മിക്ക വീട്ടിലെ വിദ്യാർഥികൾക്കും ഈയൊരു സംഖ്യ താങ്ങാൻ പറ്റാത്ത ഒന്നാണ്. മുൻ കാലങ്ങളിൽ പെരുവയൽ- വലകെട്ട് - വേളം റൂട്ടിൽ ബസുകൾ സർവീസ് നടത്തിയിരുന്നു. റോഡ് ശോച്യാവസ്ഥയിലായതോടെ ബസുകൾ ഈ റൂട്ടിൽ നിന്ന് പിൻ മാറുകയായിരുന്നു.

മറ്റു റൂട്ടുകളിൽ ഇതുവരെയായും ബസ് സർവീസ് ആരംഭിച്ചിട്ടില്ല. കുറ്റ്യാടിയിൽ നിന്നും പശുക്കടവ്, മുള്ളൻകുന്ന് റൂട്ടിൽ നാമമാത്രമായ ബസുകളാണ് സർവിസ് നടത്തുന്നത്. ഇതും വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് പ്രയാസം തന്നെയാണ്. മലയോരത്തെ മുഴുവൻ ഉൾനാടൻ റൂട്ടുകളിലും മതിയായ ബസ് സർവീസ് അനുവദിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/129951/travel-problem-students-distress-kuttiadi)