---
title: "#kuttiadi | മഴയാത്ര ; കുറ്റ്യാടിയിൽ മഴവര സംഘടിപ്പിച്ചു"
english_title: "#rain journey #mazhavara #organised #kuttiadi "
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/129987/rain-journey-rain"
published_at: "2023-07-13T17:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64afe38b6c608_rain_1.jpg"
keywords: []
---

# #kuttiadi | മഴയാത്ര ; കുറ്റ്യാടിയിൽ മഴവര സംഘടിപ്പിച്ചു

> **Lead Summary:** **കുറ്റ്യാടി:[ **പരിസ്ഥിതി വിദ്യാഭ്യാസ പദ്ധതിയായ സേവ് ജൂലൈ 15 ശനിയാഴ്ച പക്രം തളം ചുരത്തിൽ നടത്തുന്ന മഴയാത്രയോടനുബന്ധിച്ച് കുറ്റ്യാടി ബസ് സ്റ്റാൻഡിൽ മഴ വര സംഘടിപ്പിച്ചു. ബസ്റ്റാൻഡിൽ പ്രത്യേകം തയ്യാറാക്കിയ ക്യാൻവാസിൽ അധ്യാപകരും വിദ്യാർത്ഥികളും പരിസ്ഥിതി പ്രവർത്തകരും ചിത്രങ്ങൾ വരക്കുകയായിരുന്നു .

## Article Content

**കുറ്റ്യാടി:[ **പരിസ്ഥിതി വിദ്യാഭ്യാസ പദ്ധതിയായ സേവ് ജൂലൈ 15 ശനിയാഴ്ച പക്രം തളം ചുരത്തിൽ നടത്തുന്ന മഴയാത്രയോടനുബന്ധിച്ച് കുറ്റ്യാടി ബസ് സ്റ്റാൻഡിൽ മഴ വര സംഘടിപ്പിച്ചു. ബസ്റ്റാൻഡിൽ പ്രത്യേകം തയ്യാറാക്കിയ ക്യാൻവാസിൽ അധ്യാപകരും വിദ്യാർത്ഥികളും പരിസ്ഥിതി പ്രവർത്തകരും ചിത്രങ്ങൾ വരക്കുകയായിരുന്നു .

പരിപാടി ചിത്രകാരൻ വേണു ചീക്കോന്ന് ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളായ റീമ സലീം, അനയ് രാജീവ്, ഫിയ മെഹ്റിൻ, ഏബൽ എന്നിവർ ചിത്രം വരച്ചു. പരിപാടിയിൽ ആഷോ സമം അധ്യക്ഷനായി. ഇ കെ സുരേഷ് കുമാർ, വടയക്കണ്ടി നാരായണൻ, എസ് ജെ സജീവ് കുമാർ, സെഡ് എ സൽമാൻ, കെ ദിനേശൻ, ഷൗക്കത്ത് അലി എരോത്ത്, കെപി സുരേഷ്, എ വി അമ്പുജാക്ഷൻ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/129987/rain-journey-rain)