---
title: "#kuttiadi| തകർന്നു വീഴാറായി കുറ്റ്യാടി താലൂക്ക് ആശുപത്രിയിലെ പഴയ ക്വാർട്ടേഴ്സ് കെട്ടിടങ്ങൾ"
english_title: "#old quarters buildings # Kuttyadi Taluk Hospital # about # collapse"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/130288/old-quarters-buildings-kuttyadi-taluk-hospital-about-collapse"
published_at: "2023-07-14T16:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b12d161a417_kuttiadi_hospital.jpg"
keywords: []
---

# #kuttiadi| തകർന്നു വീഴാറായി കുറ്റ്യാടി താലൂക്ക് ആശുപത്രിയിലെ പഴയ ക്വാർട്ടേഴ്സ് കെട്ടിടങ്ങൾ

> **Lead Summary:** **കുറ്റ്യാടി: [ ** കാട് മൂടി ഏത് നിമിഷവും തകർന്നു വീഴാറായ അവസ്ഥയിലാണ് താലൂക്ക് ആശുപത്രിയിലെ പഴയ ക്വാർട്ടേഴ്സ് കെട്ടിടങ്ങൾ. ഉള്ള 5 കെട്ടിടങ്ങളിൽ 2 എണ്ണം പൂർണ്ണമായും തകർന്ന നിലയിലാണ്. ഓടുകൾ പൊട്ടിയും കഴുക്കോലുകൾ ചിതൽ തിന്നും ഏതു നിമിഷവും തകർന്നു വീഴുമെന്ന അവസ്ഥയിലാണ്. മുമ്പ് ആശുപത്രി പ്രവർത്തിച്ചിരുന്ന തെരുവത്ത് ഉള്ള ഓടു മേഞ്ഞ പഴയ കെട്ടിടങ്ങളാണ് കാല പഴക്കം കാരണം ഇപ്പോൾ നശിച്ചുകൊണ്ടിരിക്കുന്നത്.

## Article Content

**കുറ്റ്യാടി: [ ** കാട് മൂടി ഏത് നിമിഷവും തകർന്നു വീഴാറായ അവസ്ഥയിലാണ് താലൂക്ക് ആശുപത്രിയിലെ പഴയ ക്വാർട്ടേഴ്സ് കെട്ടിടങ്ങൾ. ഉള്ള 5 കെട്ടിടങ്ങളിൽ 2 എണ്ണം പൂർണ്ണമായും തകർന്ന നിലയിലാണ്. ഓടുകൾ പൊട്ടിയും കഴുക്കോലുകൾ ചിതൽ തിന്നും ഏതു നിമിഷവും തകർന്നു വീഴുമെന്ന അവസ്ഥയിലാണ്. മുമ്പ് ആശുപത്രി പ്രവർത്തിച്ചിരുന്ന തെരുവത്ത് ഉള്ള ഓടു മേഞ്ഞ പഴയ കെട്ടിടങ്ങളാണ് കാല പഴക്കം കാരണം ഇപ്പോൾ നശിച്ചുകൊണ്ടിരിക്കുന്നത്.

കാട് മൂടിയ അവസ്ഥയിലാണ് കെട്ടിടവും പരിസരവും എല്ലാം . തൊട്ടടുത്തുള്ള ക്വാർട്ടേഴ്സുകളിൽ ചിലർ താമസിക്കുന്നുണ്ട്. അതുപോലെ ക്വാർട്ടേഴ്സ് സൗകര്യം ഇല്ലാത്തത് കാരണം ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാർ ബുദ്ധിമുട്ടുകയാണ്. ഈ സാഹചര്യത്തിലാണ് പഴയ കെട്ടിടങ്ങൾ ഉപയോഗശൂന്യമായി നശിച്ച് കൊണ്ടിരിക്കുന്നത്. പുതിയ കെട്ടിടം പണിയാൻ ആവശ്യമായ നടപടി എടുക്കണമെന്നാണ് ജീവനക്കാർ ആവശ്യപ്പെടുന്നത്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/130288/old-quarters-buildings-kuttyadi-taluk-hospital-about-collapse)