---
title: "#velam | റോഡ് തകർച്ച : ഡി വൈ എഫ് ഐ വേളം പഞ്ചായത്തിലേക്ക് മാർച്ച് സംഘടിപ്പിച്ചു"
english_title: "#Road breakdown  #DYFI organized # march # Velom panchayath"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/130566/road-breakdown-dyfi-organized-march-velom-panchayath"
published_at: "2023-07-15T16:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b27b168b289_dyfi.jpg"
keywords: []
---

# #velam | റോഡ് തകർച്ച : ഡി വൈ എഫ് ഐ വേളം പഞ്ചായത്തിലേക്ക് മാർച്ച് സംഘടിപ്പിച്ചു

> **Lead Summary:** **വേളം: [ **പഞ്ചായത്തിലെ പാലോടികുന്ന് വാർഡിലെ റോഡിൻറെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ഡി വൈ എഫ് ഐ പ്രവർത്തകർ വേളം പഞ്ചായത്തിലേക്ക് മാർച്ച് സംഘടിപ്പിച്ചു. പാലോടികുന്ന് മുതുമന റോഡ് നിർമ്മാണത്തിലെ അശാസ്ത്രീയത കാരണം വെള്ളക്കെട്ടുണ്ടായി യാത്ര ഇപ്പോൾ ദുസ്സഹമായിരിക്കുകയാണ്.

## Article Content

**വേളം: [ **പഞ്ചായത്തിലെ പാലോടികുന്ന് വാർഡിലെ റോഡിൻറെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ഡി വൈ എഫ് ഐ പ്രവർത്തകർ വേളം പഞ്ചായത്തിലേക്ക് മാർച്ച് സംഘടിപ്പിച്ചു. പാലോടികുന്ന് മുതുമന റോഡ് നിർമ്മാണത്തിലെ അശാസ്ത്രീയത കാരണം വെള്ളക്കെട്ടുണ്ടായി യാത്ര ഇപ്പോൾ ദുസ്സഹമായിരിക്കുകയാണ്.

ഏറെ പഴക്കമുള്ള പാലോടികുന്നിലെ അങ്കണവാടി റോഡിന്റെയും അവസ്ഥയും പരിതാപകരമാണ്. റോഡുകൾ പുനരുദ്ധരിക്കാൻ ഫണ്ട് അനുവദിക്കണമെന്നും ഒപ്പം ഗതാഗത പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് മാർച്ച് നടത്തിയത്.

മാർച്ച് ഡി വൈ എഫ് ഐ കുന്നുമ്മൽ ബ്ലോക്ക് സെക്രെട്ടറി എം കെ നികേഷ് ഉദ്ഘാടനം ചെയ്തു ടി വി അഭിജിത്ത് അധ്യക്ഷനായി. പി എസ് അശ്വന്ത് , ടി വി മനോജൻ , എം കെ സായൂ, കെ സുരേഷ് എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/130566/road-breakdown-dyfi-organized-march-velom-panchayath)