---
title: "#kuttiadi | മഴയാത്ര; പ്രകൃതിയാണ് ഏറ്റവും വലിയ പാഠപുസ്തകം കെ പി കുഞ്ഞഹമ്മദ് കുട്ടി എംഎൽഎ"
english_title: "#rain trip # Nature # greatest textbook # KP Kunjahammed Kutty MLA"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/130583/rain-trip-nature-greatest-textbook-kp-kunjahammed-kutty-mla"
published_at: "2023-07-15T16:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b284397e200_rain.jpg"
keywords: []
---

# #kuttiadi | മഴയാത്ര; പ്രകൃതിയാണ് ഏറ്റവും വലിയ പാഠപുസ്തകം കെ പി കുഞ്ഞഹമ്മദ് കുട്ടി എംഎൽഎ

> **Lead Summary:** **കുറ്റ്യാടി: [ **പരിസ്ഥിതി വിദ്യാഭ്യാസ പദ്ധതിയായവിന്റെ സേവിൻ്റെ മഴയാത്ര സംഘടിപ്പിച്ചു . പ്രകൃതിയാണ് ഏറ്റവും വലിയ പാഠപുസ്തകം എന്നും ക്ലാസ് മുറികളിൽ നിന്ന് ലഭിക്കുന്നതിനേക്കാൾ യഥാർത്ഥ പാഠങ്ങൾ പ്രകൃതിയിൽ നിന്നും ലഭിക്കും എന്നും കെ പി കുഞ്ഞഹമ്മദ് കുട്ടി എംഎൽഎ പറഞ്ഞു. മഴയാത്ര വളാന്തോട് വെച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിപാടിയിൽ മുൻ ഡിഡിഇ ഇ കെ സുരേഷ് കുമാർ അധ്യക്ഷനായി.

## Article Content

**കുറ്റ്യാടി: [ **പരിസ്ഥിതി വിദ്യാഭ്യാസ പദ്ധതിയായവിന്റെ സേവിൻ്റെ മഴയാത്ര സംഘടിപ്പിച്ചു . പ്രകൃതിയാണ് ഏറ്റവും വലിയ പാഠപുസ്തകം എന്നും ക്ലാസ് മുറികളിൽ നിന്ന് ലഭിക്കുന്നതിനേക്കാൾ യഥാർത്ഥ പാഠങ്ങൾ പ്രകൃതിയിൽ നിന്നും ലഭിക്കും എന്നും കെ പി കുഞ്ഞഹമ്മദ് കുട്ടി എംഎൽഎ പറഞ്ഞു. മഴയാത്ര വളാന്തോട് വെച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിപാടിയിൽ മുൻ ഡിഡിഇ ഇ കെ സുരേഷ് കുമാർ അധ്യക്ഷനായി.

വനമിത്ര പുരസ്കാര ജേതാവ് വടയക്കണ്ടി നാരായണൻ, അനിൽകുമാർ പരപ്പുമ്മൽ, ഷൗക്കത്ത് അലി എരോത്ത്, അംബുജാക്ഷൻ ബെൽമണ്ട്, സെഡ് എ സൽമാൻ, കെ ഷിബിൻ, ഹരീഷ് തൊട്ടിൽപ്പാലം തുടങ്ങിയവർ സംസാരിച്ചു. ഒപ്പം കഴിഞ്ഞ വർഷത്തെ മഴ യാത്ര മത്സര വിജയികളായ കുറ്റ്യാടി എം ഐ യു പി സ്കൂൾ, വട്ടോളി സംസ്കൃതം ഹയർസെക്കൻഡറി സ്കൂൾ, മയ്യന്നൂർ എം സി എം യു പി സ്കൂൾ, കായക്കൊടി എ എം യു പി സ്കൂൾ എന്നീ വിദ്യാലയങ്ങൾക്കുള്ള പുരസ്കാരം പരിപാടിയിൽ നൽകി.

> ഈ വർഷത്തെ മഴ യാത്ര മുദ്ര ഗീത മത്സരത്തിൽ പങ്കെടുത്ത് "മഴ നനഞ്ഞു കുളിരാം മണ്ണറിഞ്ഞ് വളരാം" എന്ന മുദ്രാഗീതം നിർദ്ദേശിച്ച് വിജയിയായ വടക്കുമ്പാട് ഹയർ സെക്കൻഡറി സ്കൂളിലെ അസീൽ മുഹമ്മദിന് പുരസ്കാരം നൽകി. അതുപോലെ മഴ വരയിൽ പങ്കെടുത്ത വിദ്യാർത്ഥികളായ റീമാ സലിം, ഫിദ മെഹ്റിൻ, വൈഗശ്രീ എന്നിവർക്കും ചടങ്ങിൽ പുരസ്കാരങ്ങൾ നൽകി. വാളാന്തോട് നിന്നും ആരംഭിച്ച യാത്ര മെയിൻ റോഡിലൂടെ നടന്നു പക്രം തളത്തു നിന്നും കാനന പാതയിലൂടെ 5 കിലോമീറ്റർ സഞ്ചരിച്ച് രണ്ടാമത്തെ വെള്ളച്ചാട്ടത്തിന് സമീപം സമാപിച്ചു.

എം ഷഫീഖ്, സി കെ രാജലക്ഷ്മി, നിർമ്മല ജോസഫ്, സുമ പള്ളിപ്രം, ലത്തീഫ് കുറ്റിപ്പുറം, ആഷോ സമം, സന്ധ്യ കരണ്ടോട് തുടങ്ങിയവർ മഴ യാത്രയ്ക്ക് നേതൃത്വം നൽകി. നാദാപുരം സിവിൽ ഡിഫൻസ്, ചുരം സംരക്ഷണ സമിതി, റെഡ് ക്രോസ് കുറ്റ്യാടി എന്നിവർ മഴയാത്രയ്ക്ക് വളണ്ടിയർമാരായി. പിന്നീട് മഴയാത്രയിലെ മികച്ച പ്രകടനത്തിന് ഒന്നാം സ്ഥാനം ലഭിച്ച കുറ്റ്യാടി എം ഐ യു പി സ്കൂളിന് കവയത്രി സുഗതകുമാരിയുടെ പേരിലുള്ള എവർ റോളിംഗ് ട്രോഫി സമ്മാനിച്ചു. രണ്ടാം സ്ഥാനം നേടിയ സംസ്കൃതം ഹയർ സെക്കൻഡറി സ്കൂൾ വട്ടോളിക്കും മയ്യന്നൂർ എംസിഎം യുപി സ്കൂളിനും പുരസ്കാരങ്ങൾ നൽകി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/130583/rain-trip-nature-greatest-textbook-kp-kunjahammed-kutty-mla)