---
title: "#kuttiadi | കുറ്റ്യാടിയിൽ കർഷക മൈത്രി സംഗമം സംഘടിപ്പിച്ചു"
english_title: "#Farmers  #Maitri # Sangam #organized # Kuttyadi"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/130878/farmers-maitri-sangam-organized-kuttyadi"
published_at: "2023-07-16T17:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b3d9847ea20_samgamam_2.jpg"
keywords: []
---

# #kuttiadi | കുറ്റ്യാടിയിൽ കർഷക മൈത്രി സംഗമം സംഘടിപ്പിച്ചു

> **Lead Summary:** **കുറ്റ്യാടി :[ ** മീത്തൽ വയൽ ക്ഷീരോൽ പാദക സഹകരണ സംഘത്തിന്റെയും കുന്നുമ്മൽ ബ്ലോക്ക് ക്ഷീര വികസന വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ കർഷക മൈത്രി സംഗമവും ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു. പരിപാടി കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് വൈ: പ്രസിഡന്റ് മുഹമ്മദ് കക്കട്ടിൽ ഉദ്ഘാടനം ചെയ്തു.

## Article Content

**കുറ്റ്യാടി :[ ** മീത്തൽ വയൽ ക്ഷീരോൽ പാദക സഹകരണ സംഘത്തിന്റെയും കുന്നുമ്മൽ ബ്ലോക്ക് ക്ഷീര വികസന വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ കർഷക മൈത്രി സംഗമവും ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു. പരിപാടി കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് വൈ: പ്രസിഡന്റ് മുഹമ്മദ് കക്കട്ടിൽ ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ മീത്തൽ വയൽ ക്ഷീരസംഘം പ്രസിഡന്റ് പി.എം. സജിത് അദ്ധ്യക്ഷത വഹിച്ചു. ഒപ്പം ക്ഷീരസംഘം മുൻ പ്രസിഡന്റ് വി.കെ കണ്ണനെ ചടങ്ങിൽ ആദരിക്കുകയും . SSLC + 2 വിജയികളെ അനുമോദിക്കുകയും ചെയ്തു . മീത്തൽവയൽ ക്ഷീര സംഘം സ്ഥാപകനും കൃഷി ഓഫീസറുമായിരുന്ന കെ.എൻ ഇബ്രാഹിമിനെ ചടങ്ങിൽ അനുസ്മരിച്ചു.

നരിപ്പറ്റവെറ്റിനറി ഡോക്ടർ അജ്ഞന കുന്നുമ്മൽ ഡയറി ഫാം ഇൻസ്പെക്ടർ മഹേഷ് കെ.കെ എന്നിവർ ക്ലാസെടുത്തു. നരിപ്പറ്റ ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻ റ്റിംഗ് കമ്മിറ്റി ചെയർമാൻ വി.നാണു. മീത്തൽവയൽ ക്ഷീര സംഘം ഡയറ്ക്ടർ ഇ.സി ബാലൻ, പി.രവീന്ദ്രൻ മാസ്റ്റർ എന്നിവർ ആശംസ അർപ്പിച്ചു ക്ഷീര സംസം സെക്രട്ടറി ബിജിന സ്വാഗതവും ഡയക്ടർ പി.കെ രമ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/130878/farmers-maitri-sangam-organized-kuttyadi)