---
title: "#kuttiadi | എൻ ഇ ബാലറാം അനുസ്മരണം നടത്തി"
english_title: "# NE Balaram  # commemoration #conducted #arror "
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/130885/ne-balaram-commemoration-conducted-arror"
published_at: "2023-07-16T17:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b3e10c6865b_n_k_balan_.jpg"
keywords: []
---

# #kuttiadi | എൻ ഇ ബാലറാം അനുസ്മരണം നടത്തി

> **Lead Summary:** **അരൂർ: **സി പി ഐ സ്ഥാപക നേതാവും പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന എൻ ഇ ബാലറാം ചരമദിനം ആചരിച്ചു. പുറമേരി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ അരൂർ യൂ പി സ്കൂളിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം സി പി ഐ സംസ്ഥാന കൗൺസിൽ അംഗം ടി കെ രാജൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

## Article Content

**അരൂർ: **സി പി ഐ സ്ഥാപക നേതാവും പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന എൻ ഇ ബാലറാം ചരമദിനം ആചരിച്ചു. പുറമേരി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ അരൂർ യൂ പി സ്കൂളിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം സി പി ഐ സംസ്ഥാന കൗൺസിൽ അംഗം ടി കെ രാജൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

മണ്ഡലം സെക്രട്ടറിയേറ്റ് അംഗം അഭിജിത്ത് കോറോത്ത് അധ്യക്ഷത വഹിച്ചു. ആയഞ്ചേരി മണ്ഡലം സെക്രട്ടറി കെ പി പവിത്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ കൗൺസിൽ അംഗം ടി സുരേഷ്, എൻ എം വിമല, കെ സത്യൻ, പി സരള, പി കെ ചന്ദ്രൻ , പ്രജീഷ് പയന്തോടി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/130885/ne-balaram-commemoration-conducted-arror)