---
title: "#kuttiadi | വനിതാ ലീഗ്; കായക്കൊടിയിൽ പഠന ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "#Women's League # study camp #organized # Kayakodi"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/131165/womens-league-study-camp-organized-kayakodi"
published_at: "2023-07-17T15:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b515f7b63ac_league_1.jpg"
keywords: []
---

# #kuttiadi | വനിതാ ലീഗ്; കായക്കൊടിയിൽ പഠന ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** **കായക്കൊടി:[ **ലീഡർ അസ്ഗോ എന്ന ശീർഷകത്തിൽ കായക്കൊടിയിൽ വനിതാ ക്യാമ്പ് സംഘടിപ്പിച്ചു. വിവിധ സെഷനുകളിലായി പഠന ക്ലാസ്, ഗ്രൂപ്പ് ചർച്ച വനിതാ സംഗമം ഉൾപ്പെടെയുള്ള പരിപാടികൾ നടന്നു. ക്യാമ്പിന്റെ ഉദ്ഘാടനം മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ട്രഷറർ ഇസ്മായിൽ വയനാട് നിർവ്വഹിച്ചു.

## Article Content

**കായക്കൊടി:[ **ലീഡർ അസ്ഗോ എന്ന ശീർഷകത്തിൽ കായക്കൊടിയിൽ വനിതാ ക്യാമ്പ് സംഘടിപ്പിച്ചു. വിവിധ സെഷനുകളിലായി പഠന ക്ലാസ്, ഗ്രൂപ്പ് ചർച്ച വനിതാ സംഗമം ഉൾപ്പെടെയുള്ള പരിപാടികൾ നടന്നു. ക്യാമ്പിന്റെ ഉദ്ഘാടനം മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ട്രഷറർ ഇസ്മായിൽ വയനാട് നിർവ്വഹിച്ചു.

ചടങ്ങിൽ ഷമീന എ.പി.കെ ഖിറാഅത്ത് നടത്തി. ആയിഷ വി പി അധ്യക്ഷത വഹിച്ചു. സൈനബ. കെ മുഖ്യ പ്രഭാഷണം നടത്തി. വി പി കുഞ്ഞബ്ദുള്ള മാസ്റ്റർ, കെ പി കുഞ്ഞമ്മദ്, കെ കെ സി കുഞ്ഞബ്ദുള്ള മാസ്റ്റർ, ഇ പി മുഹമ്മദലി, നസീമ എൻ, ജമീല സി കെ, റംല കെ കെ, സൈനബ ടി, പയപ്പറ്റ അമ്മദ് മാസ്റ്റർ, ഹമീദ് പി കെ, റാഷിദ് സി കെ, റിയാസ് എ എഫ്, സലിത്ത് വി.സി, റാഷിക്ക് ചങ്ങരംകുളം, റഫീഖ് കൊടുവങ്ങൽ തുടങ്ങിയവർ സംസാരിച്ചു.

സാജിത ഇ പി സ്വാഗതവും, ഫൗസിയ പി കെ നന്ദി പറഞ്ഞു. ഉച്ചയ്ക്കുശേഷം നടന്ന പഠന ക്ലാസ് ഉദ്ഘാടനം ഡോ: റുഷ്ദ ബാലുശ്ശേരി നിർവഹിച്ചു. മസ്ബൂബ ഇബ്രാഹിം വി.എ.സി അധ്യക്ഷത വഹിച്ചു. റഷീദ എൻ. കെ, സീനത്ത് എം, സുഫൈജ ടി, സുബൈദ ടി സംസാരിച്ചു. ഫൗസിയ പി കെ സ്വാഗതവും, ഹാജറ കെപി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/131165/womens-league-study-camp-organized-kayakodi)