---
title: "#oommenchandy | നിറ ചിരിയോടെ കുഞ്ഞൂഞ്ഞ്; ഉമ്മൻ ചാണ്ടിയുടെ ചിത്രം വരച്ച ഓർമ്മയിൽ ഫർഹ "
english_title: "#oommenchandy #kuttiady #farha "
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/131801/oommenchandy-kuttiady-farha-new"
published_at: "2023-07-19T17:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b7c9feaffd2_farha.jpg"
keywords: []
---

# #oommenchandy | നിറ ചിരിയോടെ കുഞ്ഞൂഞ്ഞ്; ഉമ്മൻ ചാണ്ടിയുടെ ചിത്രം വരച്ച ഓർമ്മയിൽ ഫർഹ 

> **Lead Summary:** **കുറ്റ്യാടി:** മുൻ മുഖ്യമന്ത്രിയായ ഉമ്മൻ ചാണ്ടിയുടെ വിയോഗം താങ്ങാനാവാതെ കുറ്റ്യാടിക്കാരും. കുറ്റ്യാടി ബസ് സ്റ്റാൻ്റ് ഉൽഘാടനം ചെയ്ത ചടങ്ങിൽ എത്തിയ അദ്ദേഹത്തിന് ഒരു സമ്മാനം കൊടുക്കാൻ കാത്തിരിക്കുകയായിരുന്നു ഫർഹ. ഏറെ നാളത്തെ ആഗ്രഹമായിരുന്നു ഉമ്മൻചാണ്ടിയെ കാണണമെന്നുള്ളത്.

## Article Content

**കുറ്റ്യാടി:** മുൻ മുഖ്യമന്ത്രിയായ ഉമ്മൻ ചാണ്ടിയുടെ വിയോഗം താങ്ങാനാവാതെ കുറ്റ്യാടിക്കാരും. കുറ്റ്യാടി ബസ് സ്റ്റാൻ്റ് ഉൽഘാടനം ചെയ്ത ചടങ്ങിൽ എത്തിയ അദ്ദേഹത്തിന് ഒരു സമ്മാനം കൊടുക്കാൻ കാത്തിരിക്കുകയായിരുന്നു ഫർഹ. ഏറെ നാളത്തെ ആഗ്രഹമായിരുന്നു ഉമ്മൻചാണ്ടിയെ കാണണമെന്നുള്ളത്.

ആ ആഗ്രഹമായിരുന്നു ഫർഹ ക്യാൻവാസിൽ പകർത്തിയത്. നിറ ചിരിയോടെയുള്ള ഉമ്മൻചാണ്ടിയുടെ ചിത്രം ഫർഹ അദ്ദേഹത്തിന് സമ്മാനിച്ചു. ചിത്രം കണ്ടതും അദ്ദേഹം ഏറെ സന്തോഷവാനായതും , ചിത്രം നന്നായിട്ടുണ്ടെന്ന് പറഞ്ഞതും ഫർഹ ഓർക്കുന്നു.

ഉമ്മൻ ചാണ്ടിയുടെ വിയോഗ വാർത്ത അറിഞ്ഞതും വളരെ ദുഃഖം ഉണ്ടാക്കിയെന്ന് ഫർഹ പറയുന്നു. നടുവണ്ണൂരിലെ മുണ്ടയിൽ ഫിറോസിൻ്റെയും ഫൗസിയയുടെയും മകളാണ് ഫർഹ.

കുറ്റ്യാടിയിലെ വ്യാപാരിയായ വി.വി മൊയ്തുവിൻ്റെയും സൈനബയുടെയും മകളാണ്. കുറ്റ്യാടി ടൗൺ യൂത്ത് കോൺഗ്രസ്സ് പ്രസിഡൻ്റ് ഫാരിസിൻ്റെ സഹോദരിയാണ്. ഡൽഹി അൽ ഫറ കോളജിൽ മൂന്നാം വർഷ എം ബി ബി എസ് വിദ്യാർഥിനിയാണ് ഫർഹ.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/131801/oommenchandy-kuttiady-farha-new)