---
title: "#kuttiady | വടകര-കുറ്റ്യാടി റോഡ് ഗതാഗതയോഗ്യമാക്കണം; ബസ് ജീവനക്കാർ പ്രക്ഷോഭത്തിലേക്ക്"
english_title: "#kuttiady #road #busemployees #protest"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/132100/kuttiady-road-busemployees-protest"
published_at: "2023-07-20T15:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b9078c5e377_kuttiady.jpg"
keywords: []
---

# #kuttiady | വടകര-കുറ്റ്യാടി റോഡ് ഗതാഗതയോഗ്യമാക്കണം; ബസ് ജീവനക്കാർ പ്രക്ഷോഭത്തിലേക്ക്

> **Lead Summary:** ** കുറ്റ്യാടി: **വടകര-കുറ്റ്യാടി സംസ്ഥാന പാതയിൽ നാദാപുരം മുതൽ കല്ലാച്ചി വരെയുള്ള ഭാഗം ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ബസ് ജീവനക്കാർ പ്രക്ഷോഭത്തിലേക്ക്. ജല ജീവൻ പദ്ധതിക്കായി കുഴിയെടുത്തതോടെ റോഡിന് കുറുകെ വലിയ താഴ്ച രൂപപ്പെട്ടിരിക്കുകയാണ്.

## Article Content

** കുറ്റ്യാടി: **വടകര-കുറ്റ്യാടി സംസ്ഥാന പാതയിൽ നാദാപുരം മുതൽ കല്ലാച്ചി വരെയുള്ള ഭാഗം ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ബസ് ജീവനക്കാർ പ്രക്ഷോഭത്തിലേക്ക്. ജല ജീവൻ പദ്ധതിക്കായി കുഴിയെടുത്തതോടെ റോഡിന് കുറുകെ വലിയ താഴ്ച രൂപപ്പെട്ടിരിക്കുകയാണ്.

വലിയ ഗതാഗതക്കുരുക്കാണ് ഇവിടെ അനുഭവപ്പെടുന്നത്. നാദാപുരം ഗവ. താലൂക്ക് ആശുപത്രി മുതൽ പയന്തോങ്ങ് വരെ റോഡിന് ഇരുവശവും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നു.

ഇതുകാരണം സ്വകാര്യ ബസുകൾക്ക് സമയം ക്രമം പാലിച്ച് സർവീസ് നടത്താൻ കഴിയാതാവുകയും ടിപ്പുകൾ നഷ്ടപ്പെടുകയും ചെയ്യുന്നു. തൊഴിലാളികൾക്ക് ഭക്ഷണം കഴിക്കാനോ വിശ്രമത്തിനോ സമയം കിട്ടുന്നില്ല.

പാർക്കിങ്ങിനെതിര നടപടി ആവശ്യപ്പെട്ടും റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ടും തൊഴിലാളികൾ അധികൃതർക്ക് നിവേദനം നൽകി യിട്ടുണ്ട്. ബസ് ഉടമകളുമായി ആലോചിച്ച് പണിമുടക്ക് ഉൾപ്പെടെയുള്ള പ്രക്ഷോഭം ആരംഭിക്കാൻ യൂണിയനുകളുടെ സംയുക്ത യോഗം തീരുമാനിച്ചു.

എ സതീശൻ, ഇ പ്രദീപ് കുമാർ, ബാബു നരിപ്പറ്റ, എം ബാലകൃഷ്ണൻ അഡ്വ. ഇ നാരായണൻ നായർ, മടപ്പള്ളി മോഹനൻ, വി ആർ രമേ ശ്, മജീദ്, വിനോദ് ചെറിയത്ത്, കെ പ്രകാശൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/132100/kuttiady-road-busemployees-protest)