---
title: "#thaleekkara | തൊട്ടിൽപ്പാലം-തളീക്കര റോഡിലെ അപകടവസ്ഥയിലുള്ള കുഴികൾ നികത്തി "
english_title: "#thaleekkara #thottilpalam #road #Potholes #filled"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/132129/thaleekkara-thottilpalam-road-potholes-filled-new"
published_at: "2023-07-20T16:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b91be59f2c1_thaleekkara.jpg"
keywords: []
---

# #thaleekkara | തൊട്ടിൽപ്പാലം-തളീക്കര റോഡിലെ അപകടവസ്ഥയിലുള്ള കുഴികൾ നികത്തി 

> **Lead Summary:** **കുറ്റ്യാടി: **തൊട്ടിൽപ്പാലം-തളീക്കര ഇറക്കത്തിൽ റോഡിലെ അപകടവസ്ഥയിലുള്ള വൻകുഴികൾ നികത്തി. കഴിഞ്ഞ ദിവസം സ്കൂട്ടർ യാത്രിക കുഴിയിൽ വീണ് പരിക്ക് പറ്റിയിരുന്നു.

## Article Content

**കുറ്റ്യാടി: **തൊട്ടിൽപ്പാലം-തളീക്കര ഇറക്കത്തിൽ റോഡിലെ അപകടവസ്ഥയിലുള്ള വൻകുഴികൾ നികത്തി. കഴിഞ്ഞ ദിവസം സ്കൂട്ടർ യാത്രിക കുഴിയിൽ വീണ് പരിക്ക് പറ്റിയിരുന്നു.

തുടർന്ന് നാട്ടുസേന തളീക്കരയുടെ പ്രവർത്തകർ കേരള വാട്ടർ അതോറിറ്റിയുമായി ബന്ധപ്പെടുകയും വളരെ പെട്ടന്ന് തന്നെ പണിക്കാരെ കൊണ്ട് വരികയും പാതി രാത്രിയും മഴയും വക വെക്കാതെ കോൺക്രീറ്റ് ചെയ്യിപ്പിക്കുകയും ചെയ്തു.

നാട്ടുസേന തളീക്കരയുടെ പ്രവർത്തകരുടെ സാന്നിധ്യത്തിൽ ആയിരുന്നു കുഴിയടപ്പ്. നാട്ടുസേന തളീക്കരയുടെ പ്രവർത്തകരുടെ നേതത്വത്തിൽ ഒരു മാസം മുന്നേ ഇതേ കുഴികൾ അടച്ചിരുന്നു.

എന്നാൽ ഭാരമേറിയ വാഹനങ്ങൾ കടന്ന് പോകുന്നത് കാരണം വീണ്ടും തകർന്നു പോകുകയായിരുന്നു എന്നും നാട്ടുകാർ പറയുന്നു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/132129/thaleekkara-thottilpalam-road-potholes-filled-new)