---
title: "#kayakkodi | പഠനച്ചെലവ്; സാമൂഹിക ഉത്തരവാദിത്വം വി.എ.സി മസ്ബൂബ ഇബ്രാഹിം "
english_title: "#studycos #Social #Responsibility #VAC #Masbooba #Ibrahim #kayakkodi"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/132138/studycos-social-responsibility-vac-masbooba-ibrahim-kayakkodi"
published_at: "2023-07-20T17:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b9276732ce7_WhatsApp_Image_2023-07-20_at_5.53.49_PM.jpeg"
keywords: []
---

# #kayakkodi | പഠനച്ചെലവ്; സാമൂഹിക ഉത്തരവാദിത്വം വി.എ.സി മസ്ബൂബ ഇബ്രാഹിം 

> **Lead Summary:** **കായക്കൊടി: **നിർധരരായ വിദ്യാർത്ഥികളുടെ പഠന ചെലവ് വഹിക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്ന് വി.എ.സി. മസ്ബൂബ ഇബ്രാഹിം.

## Article Content

**കായക്കൊടി: **നിർധരരായ വിദ്യാർത്ഥികളുടെ പഠന ചെലവ് വഹിക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്ന് വി.എ.സി. മസ്ബൂബ ഇബ്രാഹിം.

കായക്കൊടി ഗ്രാമപഞ്ചായത്തിലെ ദേവർകോവിൽ നിവാസിയായ രാഗ പ്രിയയുടെ പ്ലസ് ടു പഠന ചെലവ് ശാഖാ വനിതാ ലീഗ് ഏറ്റെടുത്തതിനു ശേഷം പ്രതികരിക്കുകയായിരുന്നു അവർ. ഇക്കഴിഞ്ഞ പത്താം ക്ലാസ് പരീക്ഷയിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയിരുന്നു ഈ മിടുക്കി.

എന്നാൽ പ്ലസ് ടു പഠനാവിശ്യാർത്ഥമുളള കൈപ്പുസ്തകങ്ങളും യൂണിഫോമും വാങ്ങിക്കുവാനുള്ള പണം ഇല്ലാത്തതിന്റെ കാരണത്താൽ വളരെ ബുദ്ധിമുട്ടിലായിരുന്നു ഈ കുടുംബം.

കഴിഞ്ഞദിവസം ദേവർകോവിൽ ശാഖാ വനിതാ ലീഗിന്റെ നേതൃത്വത്തിൽ 'ലീഡർ അസ്ഗോ' എന്ന വനിതാ പഠന സംഗമത്തിനിടയായിരുന്നു ഈ കാര്യം പ്രവർത്തകരുടെ ശ്രദ്ധയിൽപ്പെട്ടത്.

ഉടൻതന്നെ വനിതാ ലീഗ് പ്രവർത്തകർ അവരവരുടെ കയ്യിലുള്ള പണം നേരിട്ട് രാഗ പ്രിയയുടെ അമ്മയുടെ സാന്നിധ്യത്തിൽ വീട്ടിൽ വച്ച് കൈമാറുകയായിരുന്നു.

ഇത്തരത്തിൽ രാഗ പ്രിയയെ പോലെ നിരവധിപേർ ഒരുപക്ഷേ നമ്മുടെ നാട്ടിൻ പ്രദേശങ്ങളിൽ ഉണ്ടാവാം. അവരെ കൈ പിടിച്ചുയർത്തേണ്ട ഉത്തരവാദിത്വം നാട്ടിലെ സാമൂഹിക രാഷ്ട്രീയ വിദ്യാർത്ഥി സംഘടനകൾക്കാണ്.

നാളെ അവരും രാഷ്ട്ര നിർമ്മാണ പ്രക്രിയയിൽ ഭാഗമാകേണ്ടവർ തന്നെയാണ്. നാദാപുരം ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ കൂടിയായ വി.എ.സി മസ്ബൂബ ഇബ്രാഹിം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/132138/studycos-social-responsibility-vac-masbooba-ibrahim-kayakkodi)