---
title: "#arrest | കുറ്റ്യാടിയിൽ പതിനെട്ടുകാരിക്കുനേരെ ലൈംഗിക അതിക്രമം; യുവാവ് അറസ്റ്റില്‍"
english_title: "#Sexual #assault #Kuttyadi #youth #arrested"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/132145/sexual-assault-kuttyadi-youth-arrested"
published_at: "2023-07-20T18:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b92aed4a486_kuttiady_paleri.jpg"
keywords: []
---

# #arrest | കുറ്റ്യാടിയിൽ പതിനെട്ടുകാരിക്കുനേരെ ലൈംഗിക അതിക്രമം; യുവാവ് അറസ്റ്റില്‍

> **Lead Summary:** **പലേരി: **വീട്ടില്‍ കടന്നു കയറി 18-കാരിക്കുനേരെ ലൈംഗിക അതിക്രമം നടത്തിയ യുവാവ് അറസ്റ്റില്‍. പാലേരി തൈവച്ചപറമ്പില്‍ നൗഫലിനെയാണ് അറസ്റ്റിലായത്.

## Article Content

**പലേരി: **വീട്ടില്‍ കടന്നു കയറി 18-കാരിക്കുനേരെ ലൈംഗിക അതിക്രമം നടത്തിയ യുവാവ് അറസ്റ്റില്‍. പാലേരി തൈവച്ചപറമ്പില്‍ നൗഫലിനെയാണ് അറസ്റ്റിലായത്.

കുറ്റ്യാടി ചെറിയ കുമ്പളം സ്വദേശിയായ നൗഫൽ തിങ്കളാഴ്ച രാവിലെ വീട്ടിൽ അതിക്രമിച്ചു കയറി പെൺകുട്ടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു പരാതി.

പേരാമ്പ്ര എ.എസ്.ഐ. സി.ശ്രീജയുടെ നേതൃത്വത്തിലായിരുന്നു പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതിയെ പേരാമ്പ്ര കോടതിയില്‍ ഹാജരാക്കുകയും റിമാന്റ് ചെയ്യുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/132145/sexual-assault-kuttyadi-youth-arrested)