---
title: "#kuttiady | മികവിന്റെ വർഷം; വേറിട്ട വിദ്യാഭ്യാസ പദ്ധതികളുമായി കുളങ്ങരത്ത് എൽ. വി .എൽ. പി സ്കൂൾ"
english_title: "#Kulangarath #separate #educational #schemes #lvlP #School"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/132467/kulangarath-separate-educational-schemes-lvlp-school"
published_at: "2023-07-21T18:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ba7af30e258_kulangarath.jpg"
keywords: []
---

# #kuttiady | മികവിന്റെ വർഷം; വേറിട്ട വിദ്യാഭ്യാസ പദ്ധതികളുമായി കുളങ്ങരത്ത് എൽ. വി .എൽ. പി സ്കൂൾ

> **Lead Summary:** **കുറ്റ്യാടി :** ദീർഘകാലമായി ചെറിയ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന സ്കൂൾ സൗകര്യപ്രദമായ പുതിയ കെട്ടിടത്തിലേക്ക് മാറുകയാണ്. വേറിട്ട വിദ്യാഭ്യാസ പദ്ധതികൾ നടപ്പാക്കി കുളങ്ങരത്ത് എൽ. വി .എൽ. പി സ്കൂൾ ഈ വർഷം മികവിന്റെ വർഷമായി ആചരിക്കുന്നു.

## Article Content

**കുറ്റ്യാടി :** ദീർഘകാലമായി ചെറിയ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന സ്കൂൾ സൗകര്യപ്രദമായ പുതിയ കെട്ടിടത്തിലേക്ക് മാറുകയാണ്. വേറിട്ട വിദ്യാഭ്യാസ പദ്ധതികൾ നടപ്പാക്കി കുളങ്ങരത്ത് എൽ. വി .എൽ. പി സ്കൂൾ ഈ വർഷം മികവിന്റെ വർഷമായി ആചരിക്കുന്നു.

അടിസ്ഥാന സൗകര്യ വികസനത്തോടൊപ്പം പാഠ്യ പഠ്യേതര പുരോഗതിക്കായി സവിശേഷമായ പദ്ധതികളും സ്കൂൾ നടപ്പാക്കുന്നുണ്ട്. പൂർണമായ പഠന സൗകര്യങ്ങളും പരിശീലനം നേടിയ അധ്യാപികമാരുമുള്ള മോണ്ടിസോറി പ്രീ സ്കൂൾ ഇതിന്റെ ഭാഗമാണ്.

ഗവ. എയ്ഡഡ് സ്കൂൾ മേഖലയിൽ കേരളത്തിലെ ഏക മോണ്ടിസോറി പ്രീ സ്കൂൾ ആണ് കുന്നുമ്മൽ എൽ. വി.എൽ പിയിലേത്. പഠനത്തിൽ പ്രയാസമനുഭവിക്കുന്ന കുട്ടികൾക്ക് പ്രത്യേക വ്യ ക്തിഗത പരിശീലനം നൽ കാൻ വേണ്ടി ഒരു റെമെഡിയൽ ടീച്ചറെയും നിയമിച്ചിട്ടുണ്ട്.

രക്ഷിതാക്കളുടെ പങ്കാളിത്തം ഉറപ്പുവരുത്താൻ എല്ലാ മാസത്തിലും രക്ഷിതാക്കൾക്ക് പേരെന്റിങ് ക്ലാസുകൾ നൽകുന്നു. എല്ലാ മാസവും സ്കൂൾ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യുന്ന ഒരു ഇമാഗസിൻ പ്രസിദ്ധീകരിക്കുന്നുണ്ട്.

മത്സര പരീക്ഷകൾക്കുള്ള പ്രത്യേക പരിശീലനം, ശാസ്ത്ര പരീക്ഷണങ്ങളും നിരീക്ഷണവും ആർട്ട് ക്ലബ്, പ്രകൃതി നിരീക്ഷണം, ബേഡ് വാച്ചിങ്, നേച്ചർ വാക്ക്, സാഹസിക പരി ശീലനങ്ങൾ, റോപ് കോഴ്സ്, ബ്രെയിൻ ജിം, ചെസ്സ് ക്ലബ്,

സ്കൂൾ ഗാർഡൻ, വിവിധ ദിനാ ചാരണങ്ങൾ, ആനുവൽഡേ തുടങ്ങിയവ നടപ്പാക്കുന്നു. കരുവാൻ കണ്ടിയിൽ അബ്ദു റഹ്മാൻ ഹാജിയാണ് സ്കൂൾ മാനേജർ. പ്രഥമാധ്യാപിക ഗീത, അധ്യാപകരായ നിശ, സുഹൈൽ, ഷംസീർ, ക്വാളിറ്റി പ്രൊമോട്ടർ സഫീറ എന്നിവർ പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകുന്നു

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/132467/kulangarath-separate-educational-schemes-lvlp-school)