---
title: "#kuttiadyghss | കുറ്റ്യാടി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ സുവർണ്ണജൂബിലി ആഘോഷിക്കുന്നു"
english_title: "#ghss #kuttiady #Celebrating #Golden #Jubilee"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/132552/ghss-kuttiady-celebrating-golden-jubilee"
published_at: "2023-07-21T23:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bac3385797d_ghsskuttiady.jpg"
keywords: []
---

# #kuttiadyghss | കുറ്റ്യാടി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ സുവർണ്ണജൂബിലി ആഘോഷിക്കുന്നു

> **Lead Summary:** **കുറ്റ്യാടി: **കുറ്റ്യാടി ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ ഒരു വർഷം നീണ്ടു നിൽക്കുന്ന സുവർണ ജൂബിലി ആഘോഷിക്കാൻ തീരുമാനിച്ചു.

## Article Content

**കുറ്റ്യാടി: **കുറ്റ്യാടി ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ ഒരു വർഷം നീണ്ടു നിൽക്കുന്ന സുവർണ ജൂബിലി ആഘോഷിക്കാൻ തീരുമാനിച്ചു.

ജില്ലയിലെ മലയാേര മേഖലയിലെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന മികച്ച നിലവാരമുള്ള സ്കൂളിന്റെ സുവർണ്ണജൂബിലി വൻ വിജയമാക്കാൻ വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു.

കുറ്റ്യാടി എം എൽ എ കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. കോഴിക്കോട് ജില്ലാ പഞ്ചായത്ത്‌ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി സുരേന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

ഹെഡ് മാസ്റ്റർ പി എം അബ്ദുറഹ്മാൻ പ്രൊജക്റ്റ്‌ രൂപ രേഖ അവതരിപ്പിച്ചു. പഞ്ചായത്ത്‌ വൈസ് പ്രസിഡണ്ട്‌ ടി കെ മോഹൻ ദാസ്, പ്രിൻസിപ്പൽ ഡോ. സെഡ് എ അൻവർ ഷമീം, പി ടി എ പ്രസിഡന്റ് വി വി അനസ്, എസ് എം സി ചെയർമാൻ വി കെ റഫീഖ്, പി പി ദിനേശൻ,

കെ ചന്ദ്രമോഹനൻ, വി പി മൊയ്‌തു, എൻ കെ സി അമ്മദ്, ജമാൽ പാറക്കൽ, കെ ഹാരിസ് , സ്കൂളിന്റെ പ്രഥമ പ്രധാന അദ്ധ്യാപകൻ എം ബാലൻ മാസ്റ്റർ സംസാരിച്ചു. ജനപ്രതിനിതികൾ,

സാംസ്‌കാരിക പ്രവർത്തകർ, പൂർവ്വ അധ്യാപകർ, പൂർവ്വ വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ ടി നഫീസ ചെയർമാനും പ്രിൻസിപ്പാൾ ഡോ. സെഡ് എ അൻവർ ശമീം ജനറൽ കൺവീനറുമായി സ്വാഗത സംഘം രൂപീകരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/132552/ghss-kuttiady-celebrating-golden-jubilee)