---
title: "#kuttiady | ചക്കിട്ടപാറ പഞ്ചായത്തിൽ വീണ്ടും കാട്ടാനയിറങ്ങി; വ്യാപക കൃഷിനാശം "
english_title: "#Chakkittapara #panchayat #wildelephant #Widespread #crop #damage"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/132690/chakkittapara-panchayat-antelope-widespread-crop-damage"
published_at: "2023-07-22T14:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bb9c1460847_kattana.jpg"
keywords: []
---

# #kuttiady | ചക്കിട്ടപാറ പഞ്ചായത്തിൽ വീണ്ടും കാട്ടാനയിറങ്ങി; വ്യാപക കൃഷിനാശം 

> **Lead Summary:** **കുറ്റ്യാടി:** കാട്ടാനകളെ കൊണ്ട് പൊറുതി മുട്ടി ചക്കിട്ടപാറ പഞ്ചായത്തിലെ കർഷകർ. ചെമ്പനോട ജനവാസ മേഖലകളിലെ കൃഷിയിടങ്ങളിൽ കാട്ടനകളിറങ്ങി വ്യാപക കൃഷിനാശം വിതക്കുന്നതു പ്രദേശത്തെ കർഷകരെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്.

## Article Content

**കുറ്റ്യാടി:** കാട്ടാനകളെ കൊണ്ട് പൊറുതി മുട്ടി ചക്കിട്ടപാറ പഞ്ചായത്തിലെ കർഷകർ. ചെമ്പനോട ജനവാസ മേഖലകളിലെ കൃഷിയിടങ്ങളിൽ കാട്ടനകളിറങ്ങി വ്യാപക കൃഷിനാശം വിതക്കുന്നതു പ്രദേശത്തെ കർഷകരെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്.

കാട്ടിക്കുളം, ഉണ്ടൻ മൂല, വലിയകൊല്ലി എന്നീ പ്രദേശങ്ങളിലാണ് കാട്ടാനകളിറങ്ങി തുടർച്ചയായി വ്യാപകമായി കൃഷി നാശം വിതക്കുന്നത്. മിക്ക ദിവസങ്ങളിലും ആനകൾ വീട്ടുമുറ്റത്ത് വരെയെത്തി കൃഷി നശിപ്പിക്കുന്നതിനാൽ നാളുകളായി പ്രദേശവാസികൾക്ക് ഉറങ്ങാൻ പോലും കഴിയാത്ത അവസ്ഥയാണ്.

നിരവധി പേരുടെ തെങ്ങ്, കമുക്,വാഴ തുടങ്ങിയവയും മറ്റ് കൃഷികളുമാണ് നശിപ്പിക്കുന്നത്. കർഷകരായ വിലങ്ങു പാറ ബേബി, തുണ്ടത്തി കുന്നേൽ ഏലിക്കുട്ടി, പൈനാപ്പള്ളി മാത്യൂ, പൈനാപ്പള്ളി ചാക്കോ, പൈനാപ്പള്ളി ജോസ്, പുല്ലുണ്ണിയിൽ ചന്ദ്രൻ, കുളമാക്കൽ ശശി, വടക്കേക്കൂറ്റ് സത്യൻ,

ചുണ്ടയിൽ തോമസ്, വാ ബിനു എന്നിവരുടെ കൃഷികളാണ് നശിപ്പിച്ചത്. ജീവന് പോലും ഭീഷണി ആയി മാറിയിട്ടും വനം വകുപ്പിൻ്റെ ഭാഗത്ത് നിന്നും ശാശ്വതമായ പരിഹാരം ഉണ്ടാവുന്നില്ലന്നതാണ് ആക്ഷേപം. കർഷകരുടെ ജീവിത മാർഗ്ഗം ആണ് ഇല്ലാതാവുന്നത് എന്നിട്ടും നഷ്ട പരിഹാരത്തിന് അപേക്ഷ നൽകിയാൽ തുച്ഛമായ തുകയാണ് ലഭ്യമാകുന്നത്. അതും കിട്ടാൻ കാല താമസം ഏറെ വേണം.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/132690/chakkittapara-panchayat-antelope-widespread-crop-damage)