---
title: "#mullankunn | വജ്ര ജൂബിലി; മുള്ളൻകുന്നിൽ എൻ.ജി.ഒ യൂണിയൻ ഭവന പദ്ധതി "
english_title: "#kuttiady #mullankunn #NGO #Union #Housing #Scheme"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/133062/kuttiady-mullankunn-ngo-union-housing-scheme"
published_at: "2023-07-23T19:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bd3341d0c37_kuttiady.jpg"
keywords: []
---

# #mullankunn | വജ്ര ജൂബിലി; മുള്ളൻകുന്നിൽ എൻ.ജി.ഒ യൂണിയൻ ഭവന പദ്ധതി 

> **Lead Summary:** **കുറ്റ്യാടി : **വജ്ര ജൂബിലിയുടെ ഭാഗമായി കേരള എൻ. ജി. ഒ യൂണിയൻ 60 നിർധന കുടുംബങ്ങൾക്ക് വീടുകൾ ഒരുക്കുന്നു. മരുതോങ്കര ഗ്രാമപഞ്ചായത്തിലെ മുള്ളൻകുന്നിൽ നിർമ്മിക്കുന്ന വീടിന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി തറക്കല്ലിട്ടു.

## Article Content

**കുറ്റ്യാടി : **വജ്ര ജൂബിലിയുടെ ഭാഗമായി കേരള എൻ. ജി. ഒ യൂണിയൻ 60 നിർധന കുടുംബങ്ങൾക്ക് വീടുകൾ ഒരുക്കുന്നു. മരുതോങ്കര ഗ്രാമപഞ്ചായത്തിലെ മുള്ളൻകുന്നിൽ നിർമ്മിക്കുന്ന വീടിന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി തറക്കല്ലിട്ടു.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ സജിത്ത്, കെ കെ സുരേഷ്,എൻജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടറി പി പി സന്തോഷ് , കെ ആർ ബിജു,സി പി ബാബുരാജ് , പിസി സുഗതൻ തുടങ്ങിയവർ സംസാരിച്ചു.

ജില്ലാ പ്രസിഡണ്ട്എം. ദൈത്യേന്ദ്ര കുമാർ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ഹംസ കണ്ണാട്ടിൽ സ്വാഗതവും കെ കെ വിനോദൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/133062/kuttiady-mullankunn-ngo-union-housing-scheme)