---
title: "#dyfi | കായക്കൊടി പഞ്ചായത്തിലെ ഡി വൈ എഫ് ഐ മേഖല സമ്മേളനങ്ങൾക്ക് സമാപനം"
english_title: "#dyfi #kayakkodi #regional #conference"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/133101/dyfi-kayakkodi-regional-conference"
published_at: "2023-07-23T21:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bd54705b4f7_dyfi.jpg"
keywords: []
---

# #dyfi | കായക്കൊടി പഞ്ചായത്തിലെ ഡി വൈ എഫ് ഐ മേഖല സമ്മേളനങ്ങൾക്ക് സമാപനം

> **Lead Summary:** ** കുറ്റ്യാടി: **കായക്കൊടി പഞ്ചായത്തിലെ ഡി വൈ എഫ് ഐ മേഖല സമ്മേളനങ്ങൾക്ക് സമാപിച്ചു . തളീക്കര , കോവക്കുന്ന്, കായക്കൊടി എന്നീ മൂന്ന് മേഖലകളിലാണ് ഇന്ന് സമ്മേളനം നടന്നത്. തളീക്കര മേഖല സമ്മേളനം ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ രാഹുൽ രാജ് ഉദ്‌ഘാടനം ചെയ്തു.

## Article Content

** കുറ്റ്യാടി: **കായക്കൊടി പഞ്ചായത്തിലെ ഡി വൈ എഫ് ഐ മേഖല സമ്മേളനങ്ങൾക്ക് സമാപിച്ചു . തളീക്കര , കോവക്കുന്ന്, കായക്കൊടി എന്നീ മൂന്ന് മേഖലകളിലാണ് ഇന്ന് സമ്മേളനം നടന്നത്. തളീക്കര മേഖല സമ്മേളനം ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ രാഹുൽ രാജ് ഉദ്‌ഘാടനം ചെയ്തു.

കോവുക്കുന്ന് മേഖല സമ്മേളനം ഡി വൈ എഫ് ഐ ജില്ലാ കമ്മിറ്റി അംഗം അമർഷാഹിയും, കായക്കൊടി മേഖല സമ്മേളനം ഡി വൈ എഫ് ഐ മുൻസംസ്ഥാന കമ്മറ്റി അംഗം അനൂപ് കക്കോടിയും ഉദ്ഘാടനം ചെയ്തു.

തളീക്കര മേഖല കമ്മിറ്റിയിൽ പ്രസിഡന്റ് അഖിൽ, സെക്രട്ടറി ബിവിൻവാസ്, ട്രഷറർ സുജേഷും പുതിയ ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ടു.

കായക്കൊടി മേഖലയിൽ പ്രസിഡന്റ് അഭയ് , സെക്രട്ടറി ദിനൂപ് , ട്രഷറർ റോഷനും കോവക്കുന്ന് മേഖലയിൽ പ്രസിഡന്റ് ഷിബിനും, സെക്രട്ടറിയായി വരുണും, ട്രഷറർ സ്‌മൃതിയും പുതിയ ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ടു.****

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/133101/dyfi-kayakkodi-regional-conference)