---
title: "#kuttiady | അടുക്കത്ത് വെൽഫെയർ പാർട്ടി; യൂണിറ്റ് കൺവെൻഷനും പ്രതിഷേധ സംഗമവും "
english_title: "#kuttiady #Welfareparty #Unit #Convention #Protestmeeting"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/133223/kuttiady-welfareparty-unit-convention-protestmeeting"
published_at: "2023-07-24T11:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64be1a61702d6_kuttiady.jpg"
keywords: []
---

# #kuttiady | അടുക്കത്ത് വെൽഫെയർ പാർട്ടി; യൂണിറ്റ് കൺവെൻഷനും പ്രതിഷേധ സംഗമവും 

> **Lead Summary:** **കുറ്റ്യാടി : **വെൽഫെയർ പാർട്ടി അടുക്കത്ത് യൂണിറ്റ് പ്രധിഷേധ പരിപാടി നടത്തി. മണിപ്പൂർ ക്രിസ്ത്യൻ ഉന്മൂലനം അവസാനിപ്പിക്കുക , കുക്കി ജനതയോടുള്ള അക്രമങ്ങൾ അവസാനിപ്പിക്കുക , മോഡി മൗനം വെടിയുക തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചു കൊണ്ടായിരുന്നു പ്രതിഷേധം.

## Article Content

**കുറ്റ്യാടി : **വെൽഫെയർ പാർട്ടി അടുക്കത്ത് യൂണിറ്റ് പ്രധിഷേധ പരിപാടി നടത്തി. മണിപ്പൂർ ക്രിസ്ത്യൻ ഉന്മൂലനം അവസാനിപ്പിക്കുക , കുക്കി ജനതയോടുള്ള അക്രമങ്ങൾ അവസാനിപ്പിക്കുക , മോഡി മൗനം വെടിയുക തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചു കൊണ്ടായിരുന്നു പ്രതിഷേധം.

ഈ വർഷത്തേക്കുള്ള പുതിയ ഭാരവാഹികൾ ആയി കെ സി മൊയ്‌ദുവിനേയും വി കെ മജീദിനെയും യഥാക്രമം പ്രസിഡന്റ് സെക്രട്ടറി എന്നീ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തു.

നാദാപുരം മണ്ഡലം പ്രസിഡന്റ് കളത്തിൽ ഹമീദ് പ്രതിഷേധ സംഗമം ഉൽഘാടനം ചെയ്തു. യു കെ ഹമീദ് , കെ സി മൊയ്‌ദു , കെ പി ജമാൽ , നസീം അടുക്കത്ത് , വി കെ മജീദ് , നാരായണൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/133223/kuttiady-welfareparty-unit-convention-protestmeeting)