വേളം: വേളം ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്. എസ് യൂണിറ്റിന്റെ നവീകരിച്ച ഓഫീസ് കുറ്റ്യാടി സി.ഐ ഇ. കെ ഷിജു ഉദ്ഘാടനം ചെയ്തു.


പ്രിൻസിപ്പൽ കെ.ടി അബ്ദുൽ ലത്തീഫ് അധ്യക്ഷനായി. മാനേജർ മുന്നൂൽ മമ്മുഹാജി, പി. ടി.എ പ്രസിഡന്റ് കെ. ശോഭനൻ മാസ്റ്റർ, എം.കെ ജാഫർ, വി. യാസിർ, വി.പി സഈദ്, വി.പി ദീപു, പ്രോഗ്രാം ഓഫിസർ പി.കെ റഈസ്, ലീഡർ ടി.എം മുഹമ്മദ് സംസാരിച്ചു.
#velom #Higher #Secondary #School #nss #Inauguration #office