---
title: "#kuttiadi | കാട്ടാന ശല്ല്യം രൂക്ഷം; സമര രംഗത്തേക്കിറങ്ങി നാട്ടുകാർ"
english_title: "# whildelephant # disturbance  # Locals #with # struggle"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/133527/whildelephant-disturbance-locals-with-struggle"
published_at: "2023-07-25T12:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bf6f7feba48_elephant.jpg"
keywords: []
---

# #kuttiadi | കാട്ടാന ശല്ല്യം രൂക്ഷം; സമര രംഗത്തേക്കിറങ്ങി നാട്ടുകാർ

> **Lead Summary:** **കുറ്റ്യാടി: [ **കാട്ടാന ശല്ല്യം രൂക്ഷമായി കൊണ്ടിരിക്കുന്ന പ്രദേശമാണ് ചക്കിട്ടപ്പാറ പഞ്ചായത്തിലെ ചെമ്പനോട. പ്രദേശത്തെ ജനവാസ കേന്ദ്രങ്ങളിൽ തുടർച്ചയായി കാട്ടാനക്കൂട്ടമിറങ്ങി കൃഷി നശിപ്പിക്കുന്നതിനെ തുടർന്ന് ജനങ്ങൾ സമര രംഗത്തേക്കിറങ്ങുകയാണ് . കഴിഞ്ഞ ദിവസവും കൃഷിയിടങ്ങളിൽ കാട്ടാനകളിറങ്ങി നാശം വിതച്ചിരിക്കുകയാണ് .

## Article Content

**കുറ്റ്യാടി: [ **കാട്ടാന ശല്ല്യം രൂക്ഷമായി കൊണ്ടിരിക്കുന്ന പ്രദേശമാണ് ചക്കിട്ടപ്പാറ പഞ്ചായത്തിലെ ചെമ്പനോട. പ്രദേശത്തെ ജനവാസ കേന്ദ്രങ്ങളിൽ തുടർച്ചയായി കാട്ടാനക്കൂട്ടമിറങ്ങി കൃഷി നശിപ്പിക്കുന്നതിനെ തുടർന്ന് ജനങ്ങൾ സമര രംഗത്തേക്കിറങ്ങുകയാണ് . കഴിഞ്ഞ ദിവസവും കൃഷിയിടങ്ങളിൽ കാട്ടാനകളിറങ്ങി നാശം വിതച്ചിരിക്കുകയാണ് .

ചെമ്പനോട അങ്ങാടിക്ക് സമീപം താമരമുക്ക് ഭാഗത്തും കൃഷികൾ നശിപ്പിച്ചിരിക്കുകയാണ്. ഒപ്പം ഫോറസ്റ്റ് ഉദ്യോഗസ്ഥരോട് പല തവണ പരാതിപ്പെട്ടിട്ടും നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് 27 ന് ബഹുജനങ്ങളെ പങ്കെടുപ്പിച്ച് പെരുവണ്ണാ മൂഴി ഫോറസ്റ്റ് ഓഫീസ് ഉപരോധിക്കാൻ ചെമ്പനോടയിൽ ചേർന്ന കർഷക പ്രതിനിധികളുടെ യോഗം തീരുമാനിച്ചിരിക്കുകയാണ് .

യോഗത്തിൽ പഞ്ചായത്തംഗം കെ.എ. ജോസ്കുട്ടി അധ്യക്ഷത വഹിച്ചു. മനോജ് കുബ്ലാനി, ടോമി മണ്ണൂർ, രാജീവ് തോമ സ്, മാത്യു പേഴത്തിങ്കൽ, ഫ്രാൻസീസ് കിഴക്കരക്കാട്ട്, ജോബി ഇടച്ചേരി കുന്നേൽ, സാബു മലയാറ്റൂർ, തോമസ് മൂഴയിൽ, മാത്യു വാഴാംപ്ലാ ക്കൽ, സുനിൽ വി.ജോൺ, അഡ്വ. ജെയ്സൺ ജോസഫ് എന്നിവർ പ്രസംഗിച്ചു

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/133527/whildelephant-disturbance-locals-with-struggle)