---
title: "#kuttiadi | കുറ്റ്യാടി നിയോജകമണ്ഡലത്തിലെ മൂന്ന് സ്കൂളുകൾക്ക് പ്ലസ് ടു അധിക ബാച്ച് അനുവദിച്ചു - എംഎൽഎ"
english_title: "#Plustwo #additional #batch #allotted  #three #schools  #Kuttyadi #constituency - MLA"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/133917/plustwo-additional-batch-allotted-three-schools-kuttyadi-constituency-mla"
published_at: "2023-07-26T18:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c11809b731e_kunjammad_kutti_ml_a_.jpg"
keywords: []
---

# #kuttiadi | കുറ്റ്യാടി നിയോജകമണ്ഡലത്തിലെ മൂന്ന് സ്കൂളുകൾക്ക് പ്ലസ് ടു അധിക ബാച്ച് അനുവദിച്ചു - എംഎൽഎ

> **Lead Summary:** **കുറ്റ്യാടി: [ ** നിയോജകമണ്ഡലത്തിലെ മൂന്ന് സ്കൂളുകൾക്ക് പുതുതായി പ്ലസ് ടു അധിക ബാച്ച് അനുവദിച്ചതായി കെ പി കുഞ്ഞമ്മത്കുട്ടി മാസ്റ്റർ എംഎൽഎ അറിയിച്ചു.

## Article Content

**കുറ്റ്യാടി: [ ** നിയോജകമണ്ഡലത്തിലെ മൂന്ന് സ്കൂളുകൾക്ക് പുതുതായി പ്ലസ് ടു അധിക ബാച്ച് അനുവദിച്ചതായി കെ പി കുഞ്ഞമ്മത്കുട്ടി മാസ്റ്റർ എംഎൽഎ അറിയിച്ചു.

സംസ്ഥാനതലത്തിൽ പുതുതായി പ്ലസ് ടു അധിക ബാച്ചുകൾ അനുവദിക്കുന്നതിന്റെ ഭാഗമായി, കുറ്റ്യാടി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ സയൻസ് ബാച്ചും, മണിയൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ഹ്യൂമാനിറ്റീസ് ബാച്ചും, ആയഞ്ചേരി റഹ്മാനിയ ഹയർസെക്കൻഡറി സ്കൂളിൽ കൊമേഴ്സ് ബാച്ചും വിദ്യാഭ്യാസ വകുപ്പ് അനുവദിച്ചു.

കുറ്റ്യാടി നിയോജകമണ്ഡലത്തിലെ സ്കൂളുകളിൽ നിന്നും എസ്എസ്എൽസിക്ക് വിജയം കൈവരിച്ച വിദ്യാർത്ഥികൾക്ക് പ്ലസ് വൺ അഡ്മിഷൻ നേടാൻ കഴിയാത്ത വിഷയം ബഹുമാനപ്പെട്ട വിദ്യാഭ്യാസ വകുപ്പ് മന്ത്രിയെ നേരിൽ കണ്ടു ശ്രദ്ധയിൽ പെടുത്തിരുന്നു.

ഇത്തരത്തിൽ കുറ്റ്യാടി നിയോജകമണ്ഡലത്തിലെ വിദ്യാഭ്യാസ ശാക്തീകരണത്തിനായി പ്ലസ് ടു അധിക ബാച്ച് അനുവദിച്ച വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്ക് നന്ദി രേഖപ്പെടുത്തുന്നതായി എം.എൽ എ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/133917/plustwo-additional-batch-allotted-three-schools-kuttyadi-constituency-mla)