---
title: "kakkattil | വർഗ്ഗീയ ശിഥിലീകരണം; മണിപ്പൂരിലേത് ഗവൺമെന്റ് സ്പോൺസർ ചെയ്ത കലാപം - കെ കെ ബാലൻ"
english_title: "#communal #disintegration #Government #sponsored #riots #Manipur #KKBalan"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/134121/communal-disintegration-government-sponsored-riots-manipur-kkbalan"
published_at: "2023-07-27T13:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c22b460c0aa_kakkattil.jpg"
keywords: []
---

# kakkattil | വർഗ്ഗീയ ശിഥിലീകരണം; മണിപ്പൂരിലേത് ഗവൺമെന്റ് സ്പോൺസർ ചെയ്ത കലാപം - കെ കെ ബാലൻ

> **Lead Summary:** **കക്കട്ടിൽ: [**മണിപ്പൂരിൽ നടക്കുന്ന കലാപം കേന്ദ്ര-സംസ്ഥാന സർക്കാറുകൾ സ്പോൺസർ ചെയ്തതാണെന്ന്‌ സി പി ഐ ജില്ലാ സെക്രട്ടറി കെ കെ ബാലൻ പറഞ്ഞു. നരേന്ദ്ര മോഡി സർക്കാർ പിന്തുടരുന്ന കോർപ്പറേറ്റ് പ്രീണന നയം കൂടി കലാപത്തിനു പിന്നിലുണ്ട്.

## Article Content

**കക്കട്ടിൽ: [**മണിപ്പൂരിൽ നടക്കുന്ന കലാപം കേന്ദ്ര-സംസ്ഥാന സർക്കാറുകൾ സ്പോൺസർ ചെയ്തതാണെന്ന്‌ സി പി ഐ ജില്ലാ സെക്രട്ടറി കെ കെ ബാലൻ പറഞ്ഞു. നരേന്ദ്ര മോഡി സർക്കാർ പിന്തുടരുന്ന കോർപ്പറേറ്റ് പ്രീണന നയം കൂടി കലാപത്തിനു പിന്നിലുണ്ട്.

വർഗ്ഗീയ ശിഥിലീകരണം ഉണ്ടാക്കി ഇന്ത്യയുടെ മതനിരപേക്ഷതയും ജനാധിപത്യവും ഇല്ലാതാക്കുന്ന ആർ എസ് എസിന്റെയും ബി ജെ പിയുടെയും ഹിഡൻ അജണ്ടകളെ ജനം തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.

> "സേവ് മണിപ്പൂർ "കേമ്പയിന്റെ ഭാഗമായി എൽ ഡി എഫ് കുറ്റ്യാടി മണ്ഡലം കമ്മിറ്റി കക്കട്ടിൽ സംഘടിപ്പിച്ച ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ കെ നാരായൺ അധ്യക്ഷത വഹിച്ചു. കെ പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ , കെ കെ ദിനേശൻ, കെ കെ സുരേഷ് ,കെ പി പവിത്രൻ, പ്രേം ബാസിൽ,കെ എം ബാബു, സി എച്ച് ഹമീദ്, അഡ്വ. കെ പി ബിനൂപ്, ടി കെ രാഘവൻ , കെ കെ മുഹമ്മദ്, ജയപ്രകാശ് എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/134121/communal-disintegration-government-sponsored-riots-manipur-kkbalan)