---
title: "#kpsta | സ്കോളർഷിപ്പ് പരീക്ഷ ഫലം ഉടൻ പ്രഖ്യാപിക്കണം -കെ പി എസ് ടി എ "
english_title: "#Scholarship #Exam #Result #announced #KPSTA"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/134335/scholarship-exam-result-announced-kpsta"
published_at: "2023-07-28T10:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c351130251d_kpsta.jpg"
keywords: []
---

# #kpsta | സ്കോളർഷിപ്പ് പരീക്ഷ ഫലം ഉടൻ പ്രഖ്യാപിക്കണം -കെ പി എസ് ടി എ 

> **Lead Summary:** **കുറ്റ്യാടി:** എൽ എസ് എസ്, യു എസ് എസ് പരീക്ഷകളുടെ ഫലം പ്രഖ്യാപിക്കണം എന്ന ആവശ്യവുമായി കെ പി എസ് ടി എ.

## Article Content

**കുറ്റ്യാടി:** എൽ എസ് എസ്, യു എസ് എസ് പരീക്ഷകളുടെ ഫലം പ്രഖ്യാപിക്കണം എന്ന ആവശ്യവുമായി കെ പി എസ് ടി എ.

കുട്ടികൾക്ക് 3 വർഷമായി വിതരണം ചെയ്യാനുള്ള സ്കോളർഷിപ് കുടിശ്ശിക ഉടൻ വിതരണം ചെയ്യണം എന്നും കെ പി എസ് ടി എ ആവശ്യപ്പെട്ടു.

പി സാജിദ് അധ്യക്ഷത വഹിച്ചു. വിദ്യഭ്യാസ ജില്ല പ്രസിഡൻ്റ് കെ ഹാരിസ്, പി എം ഷിജിത്, വി വിജേഷ്, മനോജ് കൈവേലി, പി പി ദിനേശൻ, ഡൊമിനിക് കളത്തൂർ, അനൂപ് കാരപ്പറ്റ, കെ പി ഗിരീഷ് ബാബു, പി കെ ഷമീർ, ഇ ഉഷ എന്നിവർ പ്രസംഗിച്ചു .

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/134335/scholarship-exam-result-announced-kpsta)