---
title: "#kuttiady | ഫാസിസത്തെ കരുതലോടെ നേരിടുക -കെ എം എ റഷീദ്‌ "
english_title: "#Face #fascism #caution #KMA #Rashid #kuttiady"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/134626/face-fascism-caution-kma-rashid-kuttiady"
published_at: "2023-07-29T10:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c4a46ae5121_kuttiady.jpg"
keywords: []
---

# #kuttiady | ഫാസിസത്തെ കരുതലോടെ നേരിടുക -കെ എം എ റഷീദ്‌ 

> **Lead Summary:** **കുറ്റ്യാടി: **ഫാസിസത്തെ അതെ നാണയത്തിലല്ല കരുതലോടെയാണ് നേരിടേണ്ടതെന്നും സാമ്രാജ്വത്വ ഹിംസയെ അഹിംസകൊണ്ട് കൊണ്ട് നേരിട്ട മഹാത്മാ ഗാന്ധിയുടെ മണ്ണാണിതെന്നും ജില്ല യൂത്ത് ലീഗ് ട്രഷറർ കെ എം എ റഷീദ്‌ പറഞ്ഞു.

## Article Content

**കുറ്റ്യാടി: **ഫാസിസത്തെ അതെ നാണയത്തിലല്ല കരുതലോടെയാണ് നേരിടേണ്ടതെന്നും സാമ്രാജ്വത്വ ഹിംസയെ അഹിംസകൊണ്ട് കൊണ്ട് നേരിട്ട മഹാത്മാ ഗാന്ധിയുടെ മണ്ണാണിതെന്നും ജില്ല യൂത്ത് ലീഗ് ട്രഷറർ കെ എം എ റഷീദ്‌ പറഞ്ഞു.

സംസ്ഥാന മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന വിദ്വേഷ രാഷ്ട്രീയത്തിനെതിരെ ദുർഭരണത്തിനെതിരെ എന്ന എന്ന പ്രമേയത്തിന്റെ ഭാഗമായി കുറ്റ്യാടി പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിനിധി സംഗമം ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഷൗക്കത്ത് വടയം അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മുഹമ്മദ് കെ പി സ്വാഗതം പറഞ്ഞു. മൻസൂർ എടവലത്ത്,മൊയ്‌ദു വി പി,മനാഫ് കെ കെ,ലത്തീഫ് ചുണ്ട,കുട്ടിയാലി ടി കെ,കരീം എം പി ഷഫീക് പി സി,യഹിയ,മുസ്തഫ എന്നിവർ സംസാരിച്ചു.ഷംനാസ് വടയം നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/134626/face-fascism-caution-kma-rashid-kuttiady)