---
title: "#kuttiady | ഉമ്മൻ ചാണ്ടി പകരം വെയക്കാനില്ലാത്ത നേതാവ് -എൻ. സുബ്രഹ്മണ്യൻ "
english_title: "#Oommenchandy #irreplaceable #leader #NSubramanian"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/134641/oommenchandy-irreplaceable-leader-nsubramanian"
published_at: "2023-07-29T11:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c4b07adf42f_anusmaranam.jpg"
keywords: []
---

# #kuttiady | ഉമ്മൻ ചാണ്ടി പകരം വെയക്കാനില്ലാത്ത നേതാവ് -എൻ. സുബ്രഹ്മണ്യൻ 

> **Lead Summary:** **കുറ്റ്യാടി: **ഉമ്മൻ ചാണ്ടിക്ക് പകരം ഉമ്മൻ ചാണ്ടി മാത്രമാണെന്നും പകരം വെയക്കാനില്ലാത്ത നേതാവാണ് ഉമ്മൻ ചാണ്ടിയെന്നും കെ.പി.സി.സി. മുൻ ജനറൽ സെക്രട്ടറി എൻ.സുബ്രഹ്മണ്യൻ അഭിപ്രായപ്പെട്ടു.

## Article Content

**കുറ്റ്യാടി: **ഉമ്മൻ ചാണ്ടിക്ക് പകരം ഉമ്മൻ ചാണ്ടി മാത്രമാണെന്നും പകരം വെയക്കാനില്ലാത്ത നേതാവാണ് ഉമ്മൻ ചാണ്ടിയെന്നും കെ.പി.സി.സി. മുൻ ജനറൽ സെക്രട്ടറി എൻ.സുബ്രഹ്മണ്യൻ അഭിപ്രായപ്പെട്ടു.

അദ്ദേഹത്തിന്റെ കാരുണ്യ സ്പർശം ഏൽക്കാത്ത ഏത് മേഖലയാണുള്ളത് , അദ്ദേഹത്തിന്റെ ഹൃദയ വിശാലതയും, കാഴ്ചപ്പാടും, കാരുണ്യ പ്രവർത്തനവും പാഠമാക്കേണ്ടത് തന്നെയാണ് എന്നും അദ്ദേഹം പറഞ്ഞു.

കുറ്റ്യാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ഉമ്മൻ ചാണ്ടി അനുസ്മരണം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് അധ്യക്ഷത വഹിച്ചു.

വി എം ചന്ദ്രൻ , അഡ്വ. പ്രമോദ് കക്കട്ടിൽ, കെ.പി.അബ്ദുൾ മജീദ്, കോളോത്ത് കുഞ്ഞമ്മത് കുട്ടി, പി.പി. ആലിക്കുട്ടി, ടി സുരേഷ് ബാബു, കോരങ്കോട്ട് മൊയ്തു, ഇ എം അസ്ഹർ, പി കെ ജ്യോതികുമാർ , തായന ബാലാമണി,

അനന്തൻ കുനിയിൽ എന്നിവർ പ്രസംഗിച്ചു. പി പി ബാലൻ, എസ്.ജെ.സജീവ് കുമാർ , പി.കെ.സുരേഷ്, എൻ കെ ഗോവിന്ദൻ, പി ശ്രീലത, വി പി ഗീത,അനിഷ പ്രദീപ്, എ ടി ഗീത, കെ കെ നഫീസ,ലീബ സുനിൽ, പി.പി. അശോകൻ ,

ഇ. ആനന്ദൻ , കണ്ണോത്ത് ദാമോദരൻ, ജമാൽ മൊകേരി, കെ.സി. ബാബു, മലയിൽ ബാലകൃഷ്ണൻ, കേളോത്ത് റഷീദ്,ടി കുഞ്ഞിക്കണ്ണൻ, സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/134641/oommenchandy-irreplaceable-leader-nsubramanian)