---
title: "#kayakkodi | കായക്കൊടിയിൽ വഴിയരികിൽ ഒരാളെ മരിച്ചനിലയിൽ കണ്ടെത്തി "
english_title: "#kuttiady #kayakkodi #deadbodyfound"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/134938/kuttiady-kayakkodi-deadbodyfound"
published_at: "2023-07-30T11:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c603a2088e1_kayakkodi.jpg"
keywords: []
---

# #kayakkodi | കായക്കൊടിയിൽ വഴിയരികിൽ ഒരാളെ മരിച്ചനിലയിൽ കണ്ടെത്തി 

> **Lead Summary:** **കുറ്റ്യാടി :** കുറ്റ്യാടി കായക്കൊടിയിൽ വഴിയരികിൽ ഒരാളെ മരിച്ചനിലയിൽ കണ്ടെത്തി. 

## Article Content

**കുറ്റ്യാടി :** കുറ്റ്യാടി കായക്കൊടിയിൽ വഴിയരികിൽ ഒരാളെ മരിച്ചനിലയിൽ കണ്ടെത്തി. 

 മൊട്ടംതറ കുഞ്ഞിരാമനാണ് മരിച്ചത്. ഇയാളുടെ അനിയൻ ശ്രീധരനാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ഇന്ന് രാവിലെയാണ് കോവാക്കുന്നിനടുത്ത് ചതുപ്പിൽ മൃതദേഹം നാട്ടുകാർ കണ്ടത്.

തോർത്തുമുണ്ട് മാത്രം ഉടുത്ത നിലയിലാണ് മൃതദേഹം. മൃതദേഹത്തിന് രണ്ടു ദിവസം പഴക്കം ഉണ്ടെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. പോലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്. മൃതദേഹം പോസ്റ്റുമാർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റും

മൃതദേഹത്തിന് രണ്ടു ദിവസം പഴക്കം ഉണ്ടെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. പോലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്. മൃതദേഹം പോസ്റ്റുമാർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റും

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/134938/kuttiady-kayakkodi-deadbodyfound)