---
title: "#kayakkodi | കായക്കൊടി വയോധികനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം; ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായി"
english_title: "#kayakkodi #deadbodyfound #Inquest #proceedings #completed"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/134975/kayakkodi-deadbodyfound-inquest-proceedings-completed"
published_at: "2023-07-30T13:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c620baa2796_kumaran.jpg"
keywords: []
---

# #kayakkodi | കായക്കൊടി വയോധികനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം; ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായി

> **Lead Summary:** **കായക്കൊടി:** കായക്കൊടിയിൽ വയലിൽ ചെളിയിൽ പൂണ്ട നിലയിൽ മധ്യവയസ്കന്റെ മൃതദേഹ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് .

## Article Content

**കായക്കൊടി:** കായക്കൊടിയിൽ വയലിൽ ചെളിയിൽ പൂണ്ട നിലയിൽ മധ്യവയസ്കന്റെ മൃതദേഹ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് .

മൊട്ടന്തറ കുഞ്ഞിരാമ (60) നെയാണ് ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത് . കുഞ്ഞിരാമനെ കാണാതായിട്ട് രണ്ട് ദിവസത്തിലധികമായെന്ന് ബന്ധുക്കൾ പറഞ്ഞു .

സ്വന്തം വീടില്ലാത്തതിനാൽ കുഞ്ഞിരാമൻ സഹോദരങ്ങളോടൊപ്പം മാറി മാറിയാണ് താമസിച്ചിരുന്നത് . ഭാര്യയും മകളും ഉണ്ടെങ്കിലും ഇപ്പോൾ ഒന്നിച്ചെല്ല താമസം . ഇയാളെ കാണാതായത് മുതൽ ബന്ധുക്കൾ തമ്മിൽ ബന്ധപ്പെട്ടിരുന്നുവെങ്കിലും വിവരമൊന്നും ലഭിച്ചിരുന്നില്ല .

ഇന്ന് പകൽ വയലിൽ വാഴക്കുല കൊത്തുകയായിരുന്ന യുവാവ് ദുർഗന്ധം അനുഭവപ്പെട്ട തുടർന്ന് പരിശോധന നടത്തിയപ്പോഴാണ് ചെളിയിൽ പൂണ്ട നിലയിൽ മൃതദേഹം കണ്ടെത്തിയത്.

തുടർന്ന് ഇയാൾ വിവരം അറിയിച്ചതിനെ തുടർന്ന് നാട്ടുകാരും പൊലീസും സംഭവ സ്ഥലത്തെത്തി .

കല്ലാച്ചി കോടതിയിൽ ജോലി ചെയ്യുന്ന സഹോദരൻ ശ്രീധരനാണ് മൃതദേഹം തിരിച്ചറിഞ്ഞത് . തോർത്തുമുണ്ട് മാത്രം ഉടുത്ത നിലയിലാണ് മൃതദേഹം ഉണ്ടായിരുന്നത് . മൃതദേഹം പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി .

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/134975/kayakkodi-deadbodyfound-inquest-proceedings-completed)