#kayakkodi | കുറ്റ്യാടിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കുഞ്ഞിരാമന്റെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായി, മൃതദേഹം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി

#kayakkodi | കുറ്റ്യാടിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കുഞ്ഞിരാമന്റെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായി, മൃതദേഹം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി
Jul 30, 2023 03:40 PM | By Athira V

കായക്കൊടി: കായക്കൊടിയിൽ വയലിൽ ചെളിയിൽ പൂണ്ട നിലയിൽ മധ്യവയസ്കന്റെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.

മദ്യപാനിയായിരുന്ന ഇയാൾ ചില ദിവസങ്ങൾ കൈതക്കുണ്ടേൽ ഒക്കെയാണ് കിടന്നിരുന്നത് എന്നാണ് നാട്ടുകാർ പറയുന്നത് .

മൊട്ടന്തറ കുഞ്ഞിരാമ (55) നെയാണ് ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത് . കുഞ്ഞിരാമനെ കാണാതായിട്ട് രണ്ട് ദിവസത്തിലധികമായെന്ന് ബന്ധുക്കൾ പറഞ്ഞിരുന്നു.  സ്വന്തം വീടില്ലാത്തതിനാൽ കുഞ്ഞിരാമൻ സഹോദരങ്ങളോടൊപ്പം മാറി മാറിയാണ് താമസിച്ചിരുന്നത് .

ഭാര്യയും മകളും ഉണ്ടെങ്കിലും ഇപ്പോൾ ഒന്നിച്ചെല്ല താമസം . ഇയാളെ കാണാതായത് മുതൽ ബന്ധുക്കൾ തമ്മിൽ ബന്ധപ്പെട്ടിരുന്നുവെങ്കിലും വിവരമൊന്നും ലഭിച്ചിരുന്നില്ല .

ഇന്ന് പകൽ വയലിൽ വാഴക്കുല കൊത്തുകയായിരുന്ന യുവാവ് ദുർഗന്ധം അനുഭവപ്പെട്ട തുടർന്ന് പരിശോധന നടത്തിയപ്പോഴാണ് ചെളിയിൽ പൂണ്ട നിലയിൽ മൃതദേഹം കണ്ടെത്തിയത്.

തുടർന്ന് ഇയാൾ വിവരം അറിയിച്ചതിനെ തുടർന്ന് നാട്ടുകാരും പൊലീസും സംഭവ സ്ഥലത്തെത്തി . കല്ലാച്ചി കോടതിയിൽ ജോലി ചെയ്യുന്ന സഹോദരൻ ശ്രീധരനാണ് മൃതദേഹം തിരിച്ചറിഞ്ഞത് . തോർത്തുമുണ്ട് മാത്രം ഉടുത്ത നിലയിലാണ് മൃതദേഹം ഉണ്ടായിരുന്നത് .

#kayakkodi #kunjiraman #death

Next TV

Related Stories
#Farewell |യാത്രയയപ്പും അനുമോദനവും

May 17, 2024 01:41 PM

#Farewell |യാത്രയയപ്പും അനുമോദനവും

കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള അങ്കണവാടികളിൽ നിന്നും ദീർഘകാലസേവനത്തിനു ശേഷം വിരമിക്കുന്ന പ്രവർത്തകർക്ക് ...

Read More >>
#Farewell |ഹജ്ജാജിമാർക്ക് യാത്രയയപ്പ് നൽകി

May 16, 2024 12:32 PM

#Farewell |ഹജ്ജാജിമാർക്ക് യാത്രയയപ്പ് നൽകി

സമസ്ത നാദാപുരം നിയോജക മണ്ഡലം പ്രസിഡന്റ് ബഷീർ ഫൈസി ചീക്കോന്ന് ഉദ്ഘാടനം...

Read More >>
#MMAGRIPARK | മിതമായ നിരക്ക്; മികച്ച ഫാമിലി പാക്കേജുകൾ, വിനോദത്തിന് ഇനി ചെലവേറില്ല

May 16, 2024 12:29 PM

#MMAGRIPARK | മിതമായ നിരക്ക്; മികച്ച ഫാമിലി പാക്കേജുകൾ, വിനോദത്തിന് ഇനി ചെലവേറില്ല

പെഡൽ ബോട്ട്, ഷിക്കാരി ബോട്ട്, ചിൽഡൻസ് ബോട്ട് എന്നിങ്ങനെ വ്യത്യസ്ത ബോട്ടിംഗ് സന്ദർശകർക്ക് ആകർഷമായി മാറി...

Read More >>
#arrested| ഭർത്തൃമതിയായ യുവതിക്ക് തുടർച്ചയായി മൊബൈലിൽ നഗ്നചിത്രങ്ങൾ അയച്ച് ശല്യം : യുവാവിനെ പോലീസ് അറസ്റ്റുചെയ്തു

May 15, 2024 08:06 PM

#arrested| ഭർത്തൃമതിയായ യുവതിക്ക് തുടർച്ചയായി മൊബൈലിൽ നഗ്നചിത്രങ്ങൾ അയച്ച് ശല്യം : യുവാവിനെ പോലീസ് അറസ്റ്റുചെയ്തു

നഗ്നചിത്രങ്ങൾ അയച്ച് ശല്യം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത യുവാവിനെ പോലീസ്...

Read More >>
#parco | എൻഡോക്രിനോളജി ചികിത്സ; ഡോ. വികാസ് മലിനേനിയുടെ സേവനം ഇനി വടകര പാർകോയിൽ

May 15, 2024 12:51 PM

#parco | എൻഡോക്രിനോളജി ചികിത്സ; ഡോ. വികാസ് മലിനേനിയുടെ സേവനം ഇനി വടകര പാർകോയിൽ

ഡോ. വികാസ് മലിനേനിയുടെ സേവനം എല്ലാ തിങ്കൾ, ബുധൻ ദിവസങ്ങളിൽ വൈകീട്ട് 3.30 മുതൽ 5 മണി...

Read More >>
Top Stories










News Roundup