#kayakkodi | റോഡില്‍ കിടന്ന പൂച്ചയുടെ ജഡം സംസ്‌കരിച്ച് മാതൃകയായ കായക്കൊടിയിലെ വിദ്യാർത്ഥികളെ അഭിനന്ദിച്ച്​ മന്ത്രി

#kayakkodi | റോഡില്‍ കിടന്ന പൂച്ചയുടെ ജഡം സംസ്‌കരിച്ച് മാതൃകയായ കായക്കൊടിയിലെ വിദ്യാർത്ഥികളെ അഭിനന്ദിച്ച്​ മന്ത്രി
Jul 30, 2023 03:58 PM | By Athira V

കായക്കൊടി : റോഡില്‍ കിടന്ന പൂച്ചയുടെ ജഡം സംസ്‌കരിച്ച് മാതൃകയായ വിദ്യാർത്ഥികളെ അഭിനന്ദിച്ച്​ മന്ത്രി. കുറ്റ്യാടി കായക്കൊടി എ.എം.യു.പി സ്‌കൂളിലെ യു.കെ.ജിയിലെയും ഒന്നാം ക്ലാസിലെയും വിദ്യാർത്ഥികളാണ് റോഡില്‍ കിടന്ന പൂച്ചയുടെ ജഡം സംസ്‌കരിച്ചത്.

സംഭവത്തില്‍ കുട്ടികള്‍ക്ക് അഭിനന്ദനമറിയിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി സമൂഹമാധ്യമത്തിൽ കുറിപ്പിട്ടു. ചേമ്പില കൊണ്ട് പൂച്ചയുടെ ജഡം റോഡില്‍ നിന്നും എടുത്ത് മാറ്റി റോഡ് സൈനില്‍ തന്നെ കുഴിയെടുത്തായിരുന്നു കുട്ടികള്‍ ജഡം സംസ്‌കരിച്ചത്.

ഫേസ്ബുക്കില്‍ കുട്ടികളുടെ വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു മന്ത്രിയുടെ അഭിനന്ദനം. നിങ്ങള്‍ കാണിക്കുന്ന സ്‌നേഹം കരുണ എന്നിവയൊക്കെ പകരം വെക്കാന്‍ ഇല്ലാത്തതാന്ന്​ മന്ത്രി കുറിച്ചു. സഹജീവികളോടുള്ള സ്‌നേഹാഭിമുഖ്യം ആണ് മനുഷ്യനെ മറ്റു ജീവികളില്‍ നിന്ന് വിഭിന്നരാക്കുന്നതെന്നും ഈ കരുതലുമായി മുന്നോട്ട് പോകുകയെന്നും മന്ത്രി അഭിനന്ദനമറിയിച്ചുകൊണ്ട് കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

താഴെ വഴിയില്‍ കിടന്ന പൂച്ചക്കുഞ്ഞിന്റെ ജഡം സംസ്‌കരിച്ച് കുറ്റ്യാടി കായക്കൊടി എ.എം.യു.പി സ്‌കൂളിലെ യു.കെ.ജി യിലെയും ഒന്നാം ക്ലാസിലെയും കുരുന്നുകള്‍.

https://www.facebook.com/watch/comvsivankutty/?ref=embed_video

കുഞ്ഞുങ്ങളെ, നിങ്ങള്‍ കാണിക്കുന്ന സ്‌നേഹം, കരുണ എന്നിവയൊക്കെ പകരം വെയ്ക്കാന്‍ ഇല്ലാത്തത് ആണ്. സഹജീവികളോടുള്ള സ്‌നേഹാഭിമുഖ്യം ആണ് മനുഷ്യനെ മറ്റു ജീവികളില്‍ നിന്ന് വിഭിന്നരാക്കുന്നത്. ഈ കരുതലുമായി മുന്നോട്ട് പോകുക. സ്‌നേഹം"

#kayakkodi #minister #vsivankutty #congratulated #students

Next TV

Related Stories
#Farewell |ഹജ്ജാജിമാർക്ക് യാത്രയയപ്പ് നൽകി

May 16, 2024 12:32 PM

#Farewell |ഹജ്ജാജിമാർക്ക് യാത്രയയപ്പ് നൽകി

സമസ്ത നാദാപുരം നിയോജക മണ്ഡലം പ്രസിഡന്റ് ബഷീർ ഫൈസി ചീക്കോന്ന് ഉദ്ഘാടനം...

Read More >>
#MMAGRIPARK | മിതമായ നിരക്ക്; മികച്ച ഫാമിലി പാക്കേജുകൾ, വിനോദത്തിന് ഇനി ചെലവേറില്ല

May 16, 2024 12:29 PM

#MMAGRIPARK | മിതമായ നിരക്ക്; മികച്ച ഫാമിലി പാക്കേജുകൾ, വിനോദത്തിന് ഇനി ചെലവേറില്ല

പെഡൽ ബോട്ട്, ഷിക്കാരി ബോട്ട്, ചിൽഡൻസ് ബോട്ട് എന്നിങ്ങനെ വ്യത്യസ്ത ബോട്ടിംഗ് സന്ദർശകർക്ക് ആകർഷമായി മാറി...

Read More >>
#arrested| ഭർത്തൃമതിയായ യുവതിക്ക് തുടർച്ചയായി മൊബൈലിൽ നഗ്നചിത്രങ്ങൾ അയച്ച് ശല്യം : യുവാവിനെ പോലീസ് അറസ്റ്റുചെയ്തു

May 15, 2024 08:06 PM

#arrested| ഭർത്തൃമതിയായ യുവതിക്ക് തുടർച്ചയായി മൊബൈലിൽ നഗ്നചിത്രങ്ങൾ അയച്ച് ശല്യം : യുവാവിനെ പോലീസ് അറസ്റ്റുചെയ്തു

നഗ്നചിത്രങ്ങൾ അയച്ച് ശല്യം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത യുവാവിനെ പോലീസ്...

Read More >>
#parco | എൻഡോക്രിനോളജി ചികിത്സ; ഡോ. വികാസ് മലിനേനിയുടെ സേവനം ഇനി വടകര പാർകോയിൽ

May 15, 2024 12:51 PM

#parco | എൻഡോക്രിനോളജി ചികിത്സ; ഡോ. വികാസ് മലിനേനിയുടെ സേവനം ഇനി വടകര പാർകോയിൽ

ഡോ. വികാസ് മലിനേനിയുടെ സേവനം എല്ലാ തിങ്കൾ, ബുധൻ ദിവസങ്ങളിൽ വൈകീട്ട് 3.30 മുതൽ 5 മണി...

Read More >>
#janakiforest|ജാനകി കാട്ടിൽ 54 ഇനം പക്ഷികളെ കണ്ടെത്തി

May 15, 2024 12:31 PM

#janakiforest|ജാനകി കാട്ടിൽ 54 ഇനം പക്ഷികളെ കണ്ടെത്തി

. ഇവയിൽ ഏഴെണ്ണം പശ്ചിമഘട്ടത്തിൽ മാത്രം...

Read More >>
Top Stories