---
title: "#kayakkodi | സോഷ്യൽ മീഡിയയിൽ വൈറലായ കായക്കൊടിയിലെ കുരുന്നുകളെ അനുമോദിച്ച് എം എസ് എഫ് "
english_title: "#kayakkodi #amupschool #students #msf "
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/135024/kayakkodi-amupschool-students-msf"
published_at: "2023-07-30T18:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c65ad1879e3_msfkayakkodi.jpg"
keywords: []
---

# #kayakkodi | സോഷ്യൽ മീഡിയയിൽ വൈറലായ കായക്കൊടിയിലെ കുരുന്നുകളെ അനുമോദിച്ച് എം എസ് എഫ് 

> **Lead Summary:** **കുറ്റ്യാടി : ** വഴിയിൽ കിടന്ന പൂച്ചക്കുഞ്ഞിന്റെ ജഡം സംസ്കരിച്ച് മാതൃക കാട്ടിയതിലൂടെ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായ കായക്കൊടി എ.എം.യു.പി സ്കൂളിലെ കുരുന്നുകളെ എം എസ് എഫ് അനുമോദിച്ചു.

## Article Content

**കുറ്റ്യാടി : ** വഴിയിൽ കിടന്ന പൂച്ചക്കുഞ്ഞിന്റെ ജഡം സംസ്കരിച്ച് മാതൃക കാട്ടിയതിലൂടെ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായ കായക്കൊടി എ.എം.യു.പി സ്കൂളിലെ കുരുന്നുകളെ എം എസ് എഫ് അനുമോദിച്ചു.

ബാലകേരളം നാദാപുരം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദ ചടങ്ങ് എ.എം.യു.പി സ്കൂൾ അങ്കണത്തിൽ നടന്നു.

നിയോജക മണ്ഡലം ജന:സെക്രട്ടറി റാഷിക് ചങ്ങരംകുളം സ്നേഹസമ്മാനം കൈമാറി. യൂത്ത് ലീഗ് നിയോജക മണ്ഡലം ട്രെഷറർ എ.എഫ് റിയാസ് മാസ്റ്റർ,സ്കൂൾ പ്രധാനാധ്യാപകൻ ടി.സൈനുദ്ധീൻ മാസ്റ്റർ, മണ്ഡലം വൈസ് പ്രസിഡന്റ് ജാഫർ തുണ്ടിയിൽ,പഞ്ചായത്ത് ജന:സെക്രട്ടറി ഹാഫിസ് കരണ്ടോട് ,മണ്ഡലം ക്യാപ്റ്റൻ അംജദ് കെകെ,ഭാരവാഹികളായ ഷാനിഫ് ഇല്ലത്ത്,ശീറാസി കെവി,യാസീൻ,അഹ്‌നഫ് ഫൈസൽ തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/135024/kayakkodi-amupschool-students-msf)