---
title: "#mokery | സെമിനാർ നാളെ; പി. കേളപ്പൻ നായർ അനുസ്മരണം നാളെ മൊകേരിയിൽ "
english_title: "#mokery #seminar #tommorrow #pkelappan "
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/135027/mokery-seminar-tommorrow-pkelappan"
published_at: "2023-07-30T18:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c65d3ee110e_mokery.jpg"
keywords: []
---

# #mokery | സെമിനാർ നാളെ; പി. കേളപ്പൻ നായർ അനുസ്മരണം നാളെ മൊകേരിയിൽ 

> **Lead Summary:** **മൊകേരി : ** സ്വാതന്ത്യസമര സേനാനിയും കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവുമായിരുന്ന പി. കേളപ്പൻ നായരുടെ മുപ്പത്തി ഒന്നാംചരമ വാർഷികം ആഗസ്റ്റ് ഒന്നിന് വിപുലമായ പരിപാടി കളോടെ മൊകേരിയിൽ നടക്കും.

## Article Content

**മൊകേരി : ** സ്വാതന്ത്യസമര സേനാനിയും കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവുമായിരുന്ന പി. കേളപ്പൻ നായരുടെ മുപ്പത്തി ഒന്നാംചരമ വാർഷികം ആഗസ്റ്റ് ഒന്നിന് വിപുലമായ പരിപാടി കളോടെ മൊകേരിയിൽ നടക്കും.

രാവിലെ 7 മണി ഭൂപേശ് മന്ദിരത്തിൽ പതാക ഉയർത്തൽ തുടർന്ന് ശവകുടീരത്തിൽ പുഷ്പാർച്ചന.

വൈകുന്നേരം നാല് മണിക്ക് മൊകേരിയിലെ പഞ്ചായത്ത് സാംസ്ക്കാരിക നിലയത്തിൽ നടക്കുന്ന അനുസ്മരണ സമ്മേളനം സി.പി.ഐ. ജില്ലാ സെക്രട്ടറി കെ.കെ. ബാലൻ ഉദ്ഘാടനം ചെയ്യും.

> "ജനാധിപത്യ ഭാരതം നേരിടുന്ന വെല്ലുവിളികൾ " എന്ന വിഷയത്തിൽ നടക്കുന്ന സെമിനാറിൽ കെ.കെ.ലതിക , എ.പ്രദീപൻ പങ്കെടുക്കും. ചടങ്ങിൽ രജീന്ദ്രൻ കപ്പള്ളി, കെ.കെ. മോഹൻദാസ് സംബന്ധിക്കും.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/135027/mokery-seminar-tommorrow-pkelappan)