---
title: "#kayakkodi | കായക്കൊടി മരിച്ച നിലയിൽ കണ്ടെത്തിയ മധ്യവയസ്കന്റെ മൃതദേഹം സംസ്കരിച്ചു"
english_title: "#kayakkodi # Body #found #dead #cremated"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/135053/kayakkodi-body-found-dead-cremated"
published_at: "2023-07-30T20:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c67c0bce7e0_kumaran.jpg"
keywords: []
---

# #kayakkodi | കായക്കൊടി മരിച്ച നിലയിൽ കണ്ടെത്തിയ മധ്യവയസ്കന്റെ മൃതദേഹം സംസ്കരിച്ചു

> **Lead Summary:** **കായക്കൊടി : **കായക്കൊടിയിൽ വയലിൽ ചെളിയിൽ പൂണ്ട നിലയിൽ കണ്ടെത്തിയ മധ്യവയസ്കന്റെ മൃതദേഹം സംസ്കരിച്ചു . ഇന്ന് വൈകീട്ട് 6 : 30യോടെ കോവുക്കുന്ന് മൊട്ടംതറേമ്മൽ തറവാട് വീട്ടിലാണ് മൃതദേഹം സംസ്കരിച്ചത് .

## Article Content

**കായക്കൊടി : **കായക്കൊടിയിൽ വയലിൽ ചെളിയിൽ പൂണ്ട നിലയിൽ കണ്ടെത്തിയ മധ്യവയസ്കന്റെ മൃതദേഹം സംസ്കരിച്ചു . ഇന്ന് വൈകീട്ട് 6 : 30യോടെ കോവുക്കുന്ന് മൊട്ടംതറേമ്മൽ തറവാട് വീട്ടിലാണ് മൃതദേഹം സംസ്കരിച്ചത് .

3 :00 മണിയോടെ പോസ്റ്റ് മോർട്ട നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി .

മൊട്ടംതറേമ്മൽ കുഞ്ഞിരാമ (60) നെയാണ് ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത് . കുഞ്ഞിരാമനെ കാണാതായിട്ട് രണ്ട് ദിവസത്തിലധികമായിരുന്നു .

സ്വന്തം വീടില്ലാത്തതിനാൽ കുഞ്ഞിരാമൻ സഹോദരങ്ങളോടൊപ്പം മാറി മാറിയാണ് താമസിച്ചിരുന്നത് . ഭാര്യയും മകളും ഉണ്ടെങ്കിലും ഇപ്പോൾ ഒന്നിച്ചെല്ല താമസം .

ഇയാളെ കാണാതായത് മുതൽ ബന്ധുക്കൾ തമ്മിൽ ബന്ധപ്പെട്ടിരുന്നുവെങ്കിലും വിവരമൊന്നും ലഭിച്ചിരുന്നില്ല . ഇന്ന് പകൽ വയലിൽ വാഴക്കുല കൊത്തുകയായിരുന്ന യുവാവ് ദുർഗന്ധം അനുഭവപ്പെട്ട തുടർന്ന് പരിശോധന നടത്തിയപ്പോഴാണ് ചെളിയിൽ പൂണ്ട നിലയിൽ മൃതദേഹം കണ്ടെത്തിയത്.

തുടർന്ന് ഇയാൾ വിവരം അറിയിച്ചതിനെ തുടർന്ന് നാട്ടുകാരും പൊലീസും സംഭവ സ്ഥലത്തെത്തി . കല്ലാച്ചി കോടതിയിൽ ജോലി ചെയ്യുന്ന സഹോദരൻ ശ്രീധരനാണ് മൃതദേഹം തിരിച്ചറിഞ്ഞത് . തോർത്തുമുണ്ട് മാത്രം ഉടുത്ത നിലയിലാണ് മൃതദേഹം ഉണ്ടായിരുന്നത് .

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/135053/kayakkodi-body-found-dead-cremated)