---
title: "#kuttiady | ഇ​ട​ത​ട​വി​ല്ലാ​ത്ത കു​രു​ക്ക്; കുറ്റ്യാടി ടൗണിൽ വാഹനയാത്ര ദു​ഷ്ക​ര​മാ​വു​ന്നു "
english_title: "#endless #loop #Driving #Kuttyadi #town #becomes #difficult"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/135234/endless-loop-driving-kuttyadi-town-becomes-difficult"
published_at: "2023-07-31T12:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c761ce78204_kuttiady.jpg"
keywords: []
---

# #kuttiady | ഇ​ട​ത​ട​വി​ല്ലാ​ത്ത കു​രു​ക്ക്; കുറ്റ്യാടി ടൗണിൽ വാഹനയാത്ര ദു​ഷ്ക​ര​മാ​വു​ന്നു 

> **Lead Summary:** **കു​റ്റ്യാ​ടി: **ഇ​ട​ത​ട​വി​ല്ലാ​ത്ത കു​രു​ക്ക്. ചി​ല റോ​ഡു​ക​ളി​ൽ വാ​രി​ക്കു​ഴി​ക​ൾ. കു​റ്റ്യാ​ടി ടൗ​ണി​ൽ വാ​ഹ​ന​യാ​ത്ര ദു​ഷ്ക​ര​മാ​വു​ന്നു. അ​ഞ്ചു​ റോ​ഡു​ക​ൾ ഒ​രേ ക​വ​ല​യി​ൽ ചേ​രു​ന്ന ടൗ​ണി​ലൂ​ടെ ക​ട​ന്നു​പോ​കാ​ൻ യാ​ത്ര​ക്കാ​ർ​ക്ക്​ നീ​ണ്ട കാ​ത്തി​രി​പ്പു വേ​ണ്ടി​വ​രു​ക​യാ​ണ്.

## Article Content

**കു​റ്റ്യാ​ടി: **ഇ​ട​ത​ട​വി​ല്ലാ​ത്ത കു​രു​ക്ക്. ചി​ല റോ​ഡു​ക​ളി​ൽ വാ​രി​ക്കു​ഴി​ക​ൾ. കു​റ്റ്യാ​ടി ടൗ​ണി​ൽ വാ​ഹ​ന​യാ​ത്ര ദു​ഷ്ക​ര​മാ​വു​ന്നു. അ​ഞ്ചു​ റോ​ഡു​ക​ൾ ഒ​രേ ക​വ​ല​യി​ൽ ചേ​രു​ന്ന ടൗ​ണി​ലൂ​ടെ ക​ട​ന്നു​പോ​കാ​ൻ യാ​ത്ര​ക്കാ​ർ​ക്ക്​ നീ​ണ്ട കാ​ത്തി​രി​പ്പു വേ​ണ്ടി​വ​രു​ക​യാ​ണ്.

പ്ര​ധാ​ന റോ​ഡാ​യ വ​യ​നാ​ട്​ റോ​ഡി​ൽ പ​ര​ക്കെ കു​ഴി​ക​ളു​മാ​യി.​റോ​ഡി​ൽ ഓ​വു​ചാ​ൽ നി​ർ​മാ​ണം നീ​ണ്ടു​പോ​കു​ന്ന​തി​നാ​ൽ കു​ഴി​ക​ൾ അ​ട​ക്കു​ന്നി​ല്ല.

ജ​ല അ​തോ​റി​റ്റി പൈ​പ്പ്​ ലൈ​നി​ട്ട സ്ഥ​ല​ത്താ​ണ്​ കു​ഴി​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. വ്യാ​പാ​രി​ക​ൾ വാ​ഴ ന​ട്ട്​ പ്ര​തി​ഷേ​ധി​ച്ചി​ട്ടും അ​ധി​കൃ​ത​ർ ന​ട​പ​ടി​യെ​ടു​ക്കു​ന്നി​ല്ല.

ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​ർ കു​ഴി​യി​ൽ വീ​ണ്​ പ​രി​ക്കേ​ൽ​ക്കു​ന്ന​ത് പ​തി​വാ​ണ്. കു​രു​ക്കി​ന്​ പ​രി​ഹാ​ര​മാ​യ ബൈ​പാ​സി​ന്റെ ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ ഇ​നി​യും ആ​രം​ഭി​ച്ചി​ട്ടി​ല്ല. കോ​ഴി​ക്കോ​ട് -നാ​ദാ​പു​രം റോ​ഡു​ക​ളെ ബ​ന്ധി​പ്പി​ച്ചാ​ണ്​ ബൈ​പാ​സ് നി​ർ​മി​ക്കു​ക.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/135234/endless-loop-driving-kuttyadi-town-becomes-difficult)